Tuesday 29 April, 2008

ജാതിവിചാരം...


ദ്രാവിഡ ഭാഷയിലെ മുത്ത്ശ്ശിയായ തമിഴിലെ മുത്തശ്ശി കവിയത്രി ഔവൈയാര്‍ പാടുന്നത് കേള്‍ക്കുക:
"சாதி இரண்டொழிய வேறில்லை சாற்றுங்கால்/நீதிவழுவா நெறிமுறையின்/இட்டார் பெரியோர் இடாதோர் இழிகுலத்தோர்/பட்டாங்கில் உள்ளபடி." അതായത്, ജാതി രണ്ടു മാത്രമേയുള്ളൂ- ആണ്‍, പെണ്‍ എന്നിവ മാത്രം. അല്ലാതുള്ളതെല്ലാം ദാനം ചെയ്കകൊണ്ടു വലിയവരും, ചെയ്കായ്കകൊണ്ട് ചെരയാവരും ആണ്. ഇതു തന്നെയല്ലേ പുരാണ ഇതിഹാസങ്ങളും തെളിയിക്കുന്നത്?
മഹാഭാരത കര്‍ത്താവായ കൃഷ്ണ ദ്വൈപായന വ്യാസന്‍ സത്യവതി എന്ന മുക്കുവ സ്ത്രീയുടെ പുത്രനാണ്‌. കടത്തു കടക്കാന്‍ മത്സ്യ ഗന്ധിയായ സത്യവതിയുടെ വള്ളത്തില്‍ ഇരിക്കുന്നതിനിടയില്‍ അവളുടെ
അംഗ സൌന്ദര്യം കണ്ടു കാമ പരവശനായ്ത്തീര്ന്ന പരാശര മുനി സംഭോഗ താത്പര്യം പ്രകടിപ്പിച്ചപ്പോള്‍ മഹാ താപസനായ ബ്രാഹ്മണന്‍ ആണല്ലോ, വരുന്നതു വരട്ടെ എന്ന് കരുതി വഴങ്ങി കൊടുക്കാന്‍ മത്സ്യ ഗന്ധി തയ്യാറായില്ല. തന്നെ പ്രാഭിക്കണം എങ്കില്‍ മുനി ചെയ്തു തരേണ്ട കാര്യങ്ങളെക്കുറിച്ച്ചു പകരം വ്യവസ്ഥകള്‍ വൈക്കുകയാണ്. വ്യവസ്ഥകള്‍ എല്ലാം പാലിച്ച്ചിട്ടു മാത്രമാണ് അവള്‍ തന്നെ സമര്‍പ്പിച്ചത്. വ്യവസ്ഥകള്‍: തന്റെ മത്സ്യ ഗന്ധം മാറ്റി പകരം കസ്തൂരി ഗന്ധം ഉണ്ടാക്കി തരണം. സംഭോഗം ആരും കാണരുത്, സംഭോഗാ നന്തരവും തന്റെ കന്യാത്വം നിലനില്‍ക്കണം. കുഞ്ഞിന്റെ പരിരക്ഷ പരാശരന്‍ തന്നെ നിര്‍വഹിക്കണം.
മഹാഭാരത കര്‍ത്താവിന്റെ മാത്രമല്ല കഥാനായകന്മാരുടെ കൂടി അമ്മയാണീ മുക്കുവ സ്ത്രീ. കന്യകയായ വ്യാസ മാതാവിന്റെ പൂത്തുലഞ്ഞ യവ്വനവും യോജനകളോളം വ്യാപിക്കുന്ന ശരീരത്തിന്റെ കസ്തൂരി ഗന്ധവും കുരു രാജാവായ ശാന്തനുവിനെയും ആകര്‍ഷിച്ചു. രാജാവ് അവളെ ഹസ്തിനപുരം കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. ഇവിടെയും അവള്‍ക്ക്‌ വ്യവസ്ഥകള്‍ ഉണ്ടായിരുന്നു. സ്വന്തം പിതാവിലൂടെ അതവള്‍ മുന്നോട്ടുവച്ച്ചു. വെറുതെ രാജാവിന്റെ നൂറു കണക്കിന് വെപ്പാട്ടിമാരില്‍ ഒരുവളായി കഴിയാന്‍ അവളില്ലാ. അവള്‍ രാജ മാതാവകണം. അവള്‍ക്ക്‌ പിറക്കുന്ന കുഞ്ഞുങ്ങള്‍ ആയിരിക്കണം ശാന്തനുവിനു ശേഷം രാജ്യം ഭരിക്കേണ്ടത്‌. ഇവിടെയും തന്നെ ആഗ്രഹിച്ചത് രാജാവാണ് എന്നതുകൊണ്ട് കേട്ടത് പാതി കേള്‍ക്കാത്ത പാതി വഴങ്ങി കൊടുക്കാന്‍ കൂട്ടാക്കിയില്ല. ശാന്തനുവിന്റെ നിരാശയുടെ കാരണം അറിഞ്ഞ മകന്‍ ദേവവ്രതന്‍ മത്സ്യ കുടിലിലെട്തികുടിലില്‍ എത്തി. ഇപ്പോഴും വ്യവസ്ഥകള്‍ക്ക് മാറ്റമില്ലായിരുന്നു. ഗംഗയില്‍ നിന്നു പിറന്ന ശാന്തനുവിന്റെ മൂത്ത പുത്രന്‍ രാജ്യ ഭരണ അവകാശം മത്സ്യ ഗാന്ധിയുടെ മക്കള്‍ക്ക്‌ വേണ്ടി ത്യജിച്ച്ച്ചു എങ്കിലും ദേവവ്രത്ന് ഉണ്ടാകാവുന്ന പുത്രന്മാര്‍ രാജ്യ ഭരണം ആവശ്യപ്പെട്ടെക്കാന്‍ ഇടയില്ലേ എന്നും ചോദ്യം ഉന്നയിക്കപ്പെട്ടു. അപ്പോള്‍, താന്‍ ജന്മം മുഴുവന്‍ ബ്രഹ്മചാരി ആയിരിക്കാം എന്നൊരു ഉഗ്ര പ്രതിജ്ഞ എടുത്തു. ഈ പ്രതിജ്ഞ കൊണ്ടു ദേവവ്രത്ന് കിട്ടിയ ബഹുമതി നാമമാണ് ഭീഷ്മര്‍ എന്നത്. ഇപ്പോള്‍ മാത്രമാണ് അവള്‍ ശാന്തനുവിന്റെ ഭാര്യ പദം സ്വീകരിച്ചു കൊട്ടാരത്തില്‍ എത്തിയത്.
സത്യവതിക്ക് ശാന്തനുവില്‍നിന്നും ചിത്രാംഗതന്, വിചിത്രവീര്യന്‍ എണ്ണ രണ്ടു പുത്രന്മാര്‍ ഉണ്ടായി. അവിവാഹിതന്‍ ആയിരിക്കെ ചിത്രാംഗതന് കൊല്ലപ്പെട്ടതിനാല്‍ വിചിത്രവീര്യന്‍ രാജാവായി. കാശി രാജ പുത്രിമാരായ അംബികയും അംബാലികയും വിചിത്രവീര്യന്റെ ഭാര്യമാരായി. പക്ഷെ അവര്ക്കു സന്താനങ്ങള്‍ ഉണ്ടാകാത്തതിനാല്‍ വിചിത്രവീര്യന്റെ മാതാവ് സത്യവതി വ്യാസന്റെ സഹായം തേടി. അമ്മയുടെ ആഞ്ഞ അനുസരിച്ച് വ്യാസന്‍ ആദ്യം അമ്ബികയെ പ്രാപിച്ച്ചു. വ്യാസ മുനിയുടെ വിരൂപമായ മുഖം കണ്ടു അംബിക കണ്ണടച്ച്ചുകളഞ്ഞു. അതുകൊണ്ടാണ് ദ്രുതരാഷ്ട്രാര് ജന്മനാ അന്ധനായത്. ഇതേ കാരണത്താല്‍ അംബാലികയുടെ മുഖം വിലരിപ്പോയി. അങ്ങനെ അവള്‍ക്ക് പാണ്ടുരവര്‍ണനായ പാണ്ട് ജനിച്ചത്.


അന്ന് ചാതുര്വര്ണൃം നീലവിലുണ്ട്. മുക്കുവര്‍ ശുദ്രരോ പഞ്ചമ ജാതിയില്‍ പെട്ടവരോ ആണ്. പക്ഷെ രാജാവ് വെപ്പാട്ടിമാരില്‍ ഒരുവലായല്ല പട്ട്മഹിഷിയായാണ് സത്യവതിയെ സ്വീകരിക്കുന്നത്‌.അവരില്‍ നിന്നുണ്ടാകുന്ന സന്താനത്തിനു രാജാധികാരം നല്കിക്കൊളളാമെന്ന വാഗ്ദാനത്തോടെയും.


സാമൂഹ്യ വളര്‍ച്ചയിലെ നാഴികക്കല്ലുകളായി മാറിയ പുരോഗതിയുടെ അടിസ്ഥാനത്തില്‍ കാലത്തെ പുരാണ കര്‍ത്താക്കള്‍ നാലു യുഗങ്ങളായി തിരിച്ചു: കൃത യുഗം, ത്രോതായുഗം, ദ്വാപരയുഗം, കലിയുഗം. ദ്വാപര യുഗാന്ത്യത്തോട് അടുത്താണ് മഹാഭാരത് യുദ്ധം നടന്നതായി സങ്കല്പ്പിച്ചിരിക്കുന്നത്. യുദ്ധാനന്തരം കലിയുഗമായി. ത്രോതാ സംസ്കാരത്തിന്റെ സമൂലനാശമാണ് രാമാ രാവണ യുദ്ധം കുരിക്കുന്നതെന്കില്‍ ദ്വാപര സംസ്കാര തകര്‍ച്ച്ചയാണ് മഹാഭാരത യുദ്ധം കാണിക്കുന്നത്.


ഇക്ഷ്വാക് സ്ഥാപിച്ച സൂര്യ വംശം സൂര്യനില്‍ നിന്നുണ്ടായ രാജകുലമാണ്അവരുടെ കാലം ത്രോതാ യുഗമായിരുന്നു. ചന്ദ്രനില്‍ നിന്നുണ്ടായ ചന്ദ്ര വംശ ആകട്ടെ ബുധന് സ്ഥാപിച്ചതും. അവരുടെ കാലം ദ്വാപര യുങമാണ്. ശന്താനു ചന്ദ്രവംസ്ത്തിലെ ഒരു സുപ്രസിദ്ധ രാജാവായിരുന്നു. [കടപ്പാട്: കവര്‍ സ്റ്റോറി ലേഖനങ്ങള്‍, ഏപ്രില്‍ രണ്ടായിരത്തി എട്ടു, ഓറ മാസിക, പറവൂര്‍, പുന്നപ്ര നോര്‍ത്ത് പി.ഓ. ആലപ്പുഴ-൬൮൮ ൦൧൪]

No comments: