Thursday 24 March, 2016

Washing of the feet...

തിരുവത്താഴപൂജ
പുഷ്പഗിരി – 24.03.2016

ആരാധനാക്രമത്തില്‍ വിശുദ്ധവാരത്തിനു സവിശേഷമായ പ്രാധാന്യമാണുള്ളത്... പെസഹാത്രിദിനം അതില്‍ ഉച്ചസ്ഥായിയായി നില്‍ക്കുന്നു.’ പെസഹാത്രിദിനം തിരുവത്താഴപൂജയോടെയാണ് തുടങ്ങുന്നത്. ‘ദിവ്യകാരുണ്യത്തിന്‍റെയും പൌരോഹിത്യത്തിന്റെയും സ്ഥാപനവും പരസ്നേഹകല്പനയുമാണ് ഇതില് അനുസ്മരിക്കപ്പെടുന്നത്‌’.

ഓശാന ഞായറാഴ്ച നാം ആചരിച്ചത് യേശുവിന്‍റെ ജെറുസലെം പ്രവേശമാണ്. അപകടസാധ്യതകളുടെ സൂചനകള്‍ മനസ്സിലാക്കിയിട്ടും  യേശു വ്യക്തവും ഉറച്ചതുമായ  തീരുമാനത്തോടെയാണ് ജെറുസലെമിലേക്ക് യാത്രയാവുന്നത്, പ്രത്യാഘാതങ്ങള്‍ എന്തുതന്നെയുമാവട്ടെയെന്നു. ആ യാത്രയിലാണ് അവിടുത്തേക്ക്‌ പരപ്രേണനകൂടാതെ, സ്വാഭാവികമായ രാജകീയ സ്വീകരണം ലഭിച്ചതും.

യേശു ഇപ്പോള്‍ - പെസഹായുടെ അന്ന്- ശാന്തനാണ്, സംതൃപ്തനാണ്, സന്തോഷവാനാണ്... നമ്മെ വിശ്വസിപ്പിച്ചിരിക്കുന്നതരത്തിലുള്ള പ്രക്ഷുപ്തതയോ നിരാശയോ നിരര്‍ദ്ധകതയോ ഒന്നും അവിടുന്നില്‍ കാണുവാനില്ല... മനുഷ്യമോചനത്തിനുവേണ്ടി നിസ്വാര്‍ദ്ധതയുടെ പര്യായമായി അവിടുത്തെ ജീവതം സമര്‍പ്പിക്കപെടെണ്ടതിന്റെ ആവശ്യകത സന്തോഷപൂര്‍വ്വം ഏറ്റെടുത്തതിന്റെ നിറവിലും ചാരിദാര്‍ദ്ധ്യത്തിലുമാണ് അവിടുന്ന്... അതിനു മുന്നോടിയായി പെസഹാ അര്‍ത്ഥവത്തായി ആഘോഷിക്കുവാനുള്ള ഒരുക്കത്തിലും...

അന്നുവരെ അനുഷ്ടിക്കപ്പെട്ട പെസഹായ്ക്കു തീര്‍ത്തും വ്യത്യസ്ഥമായ/അന്യമായ ഒരു ആചാരമാണ്, ആഘോഷമാണ് അവിടുന്ന് സംഘടിപ്പിച്ചത്... കുഞ്ഞാടിന് പകരം തന്നെത്തന്നെ ബാലിയാക്കുകയാണ്, അപ്പത്തിന്റെയും വീഞ്ഞിന്റെയും പ്രതീകങ്ങളിലൂടെ... (തൊട്ടടുത്ത ദിവസം യഥാര്‍ത്ഥത്തില്‍ യേശു സ്വയം ബാലിയായി എന്നത് ശ്രദ്ധേയമാണ്). മാത്രമല്ല, അവിടുന്ന് വിപ്ലവകരമായ മറ്റൊരു കര്‍മ്മംകൂടി നിര്‍വ്വഹിക്കുന്നുണ്ട് – തന്റെതന്നെ ശിഷ്യരുടെ പാദങ്ങള്‍ കഴുകിക്കൊണ്ട്... അതിന്‍റെ പാഠം/സന്ദേശം ഏറെ ശ്രദ്ധേയവും അവഗണിക്കാനാവാത്തതും:
-   ‘നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍, നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകണം.’ (Jn 13:14).  
ഇത് മനസ്സിലാക്കേണ്ടത് അവിടുത്തെ പീഡാനുഭവ-ഉത്ഥാന പ്രവചനങ്ങളുടെ, അത് മനസ്സിലാക്കാതെയുള്ള ശിഷ്യന്മാരുടെ അധികാരോന്മത്ത, അത്യാഗ്രഹ  പ്രതികരണങ്ങളിലൂടെ, വിശേഷിച്ചും സെബദീപുത്രമാരുടെ അഭ്യര്‍ഥനയുടെ പശ്ചാത്തലത്തിലാണ്...

ആദ്യത്തേത് ദിവ്യകാരുണ്യ-പൌരോഹിത്യ സ്ഥാപനങ്ങളുടെ മുന്നോടിയാണെങ്കില്‍ രണ്ടാമത്തേത് പരമപ്രധാനമായ പരസ്നേഹകല്പനയുടെയും... ഇന്നത്തെ തിരുക്കര്‍മ്മങ്ങളുടെ ശ്രദ്ധാകേന്ദ്രം പാദംകഴുകല്‍ ശുശ്രൂഷയാണല്ലോ...

ഈ വര്‍ഷം പാദംകഴുകല്‍ ശുശ്രൂഷ പ്രത്യേക ശ്രദ്ധയാര്‍ജിക്കുന്നു- ചിലെടെത്തെങ്കിലും വിവാദമാകുന്നു..., കാലു കഴുകപ്പെടെണ്ടവരുടെ കൂട്ടത്തില്‍ സ്ത്രീകളെയും ഉള്‍പ്പെടുത്തണമെന്ന [അമേരിക്കയില്‍ രണ്ടായിരത്തി ആറു മുതല്‍ ഉള്ളതായി എനിക്കറിയാം, ഞാന്‍ തന്നെ അത്തരം ശുശ്രൂഷകള്‍ നിര്‍വ്വഹിചിട്ടുമുണ്ട്...] പരിശുദ്ധ പിതാവിന്‍റെ  ആഹ്വാനത്തോടെ... പ്രസ്തുത ആഹ്വാനത്തെ ഇന്ത്യന്‍ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സംഘവും നമ്മുടെ അതിരൂപാതധ്യക്ഷനും ആമോദിച്ചിട്ടുമുണ്ട് - ഉചിതമെങ്കില്‍’ എന്ന പ്രയോഗത്തിലൂടെ! ഇത് ഇന്നത്തെ തിരുക്കര്‍മ്മങ്ങളുടെ വിവരണ ഭാഗത്തെ ‘...ഉചിതമെങ്കില്‍ പാദക്ഷാളന കര്‍മ്മം നടത്താവുന്നതാണ്’. എന്ന പ്രയോഗവുമായി തട്ടിച്ചുനോക്കുമ്പോള്‍ മനസ്സിലാവും.... എങ്കിലും പലരും അതിനെ സ്വാഗതം ചെയ്യാന്‍ മടിച്ചുനില്‍ക്കുന്നതുപോലെ... അതിനു അത്തരക്കാര്‍ നിരത്തുന്ന തടസ്സവാദങ്ങള്‍ ശ്രദ്ധിക്കുക... യേശു കാലു കഴുകിയത് പത്രണ്ട് അപ്പൊസ്തലന്മാരുടെ മാത്രമാണ്... അവരില്‍ സ്ത്രീകളില്ലായിരുന്നു...

ശരിയാവാം, സുവിശേഷം പരിശോധിച്ചാല്‍... പരിശുദ്ധ പിതാവ് പന്ത്രണ്ടെന്ന സംഖ്യയും (യാക്കോബിന്‍റെ പന്ത്രണ്ടു മക്കള്‍/ഗോത്രങ്ങള്‍...) ഇരുമ്പുലക്കയായി കാണുന്നില്ല... അതിന്‍റെ കാരണങ്ങളിലേക്ക് കടക്കുംമുന്പേ ഇവകൂടി മനസ്സിലാക്കിപോവാം:

ആദ്യമേ സുവിശേഷങ്ങള്‍ ചരിത്രരേഖ എന്നതിലുപരി ദൈവശാസ്ത്ര, വിശ്വാസ രേഖയാണ്. യഹൂദ-പുരുഷമേധാവിത്വ പശ്ചാത്തലത്തില്‍ തുടക്കത്തില്‍ വാചിക പാരമ്പര്യമായും, പിന്നീട് ആവശ്യാനുസ്രദം മാത്രം രചനാ രൂപത്തിലും ആക്കപ്പെട്ടതാണ്... ഇതൊക്കെയാണെങ്കിലും അവ അവതരിപ്പിക്കുന്ന യേശു അവരുടെ ഇടുങ്ങിയ ചിന്താഗതികള്‍ക്കും ഉപരിയായി ഉയര്‍ന്നുവരുന്നതിനെ നിഷേധിക്കാന്‍, മറച്ചുവയ്ക്കാന്‍ ഇന്നേവരെ ആര്‍ക്കും സാധിച്ചിട്ടില്ല... [നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്.’ Mt 5:17 – പൂര്‍ണത സ്നേഹത്തിലാണ്...]

ഈ പശ്ചാലത്തില്‍ ചില ചിന്തകള്‍ നിങ്ങളുമായി പങ്ക് വയ്ക്കാന്‍ ആഗ്രഹിക്കുന്നു: ഉത്പത്തിയുടെ ആദ്യ അധ്യായത്തില്‍ത്തന്നെ പിന്നീട് ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്തവിധം സ്ഥാപിക്കപ്പെട്ടതാണ്: ‘...ദൈവം തന്‍റെ ചായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്‍റെ ചായയില്‍ അവിടുന്ന് അവനെ സൃഷ്ടിച്ചു. സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു.’(1:27). വേദപുസ്തകത്തിലെ യേശുവിന്‍റെ ആദ്യന്തിക വിളി ശിഷ്യത്വത്തിലേക്കാണ്... ശിഷ്യഗണം പുരുഷന്മാരുടെ മാത്രം ഒരു നിരയല്ല... സ്ത്രീകളും ഉണ്ടായിരുന്നു. അതിലുപരിയായുള്ള ഒരു നേത്രുത്വ നിര യേശുവിന്‍റെ പഠനങ്ങള്‍ക്ക്/ശൈലിക്ക് നിരക്കാത്തതാണ്... യേശുവിനെ യഥാര്‍ത്തത്തില്‍ അവസാനംവരെ അനുഗമിച്ചതും അവരാണ്...
-   ‘...പത്രണ്ടുപേരും അവനോടുകൂടെ ഉണ്ടായിരുന്നു. ആശുദ്ധാത്മാക്കളില്‍നിന്നും മറ്റു വ്യാധികളില്‍നിന്നും വിമുക്തരാക്കപ്പെട്ട ചില സ്ത്രീകളും ഏഴു ദുഷ്ടാത്മാക്കള്‍ വിട്ടുപോയവളും മഗ്ദലേന എന്ന് വിളിക്കപ്പെടുന്നവളുമായ മറിയവും ഹെറോദേസിന്റെ കാര്യസ്ഥനായ കൂസായുടെ ഭാര്യ യോവാന്നയും സൂസന്നയും തങ്ങളുടെ സമ്പത്ത്കൊണ്ടു അവരെ ശുശ്രൂഷിച്ചിരുന്ന മറ്റു പല സ്ത്രീകളും അവരോടോപ്പമുണ്ടായിരുന്നു.’ (Lk 8: 1-3)
-   ‘അവന്‍റെ പരിചയക്കാരും ഗലീലിയില്‍നിന്നു അവനെ അനുഗമിച്ചിരുന്ന സ്ത്രീകളും അകലെ ഇതെല്ലാം കണ്ടുകൊണ്ടു നിന്നിരുന്നു’ (Lk 23: 49);
-   ഗലീലിയില്‍നിന്നു യേശുവിനോടൊപ്പം വന്നിരുന്ന സ്ത്രീകള്‍... കല്ലറ കണ്ടു. അവന്‍റെ ശരീരം എങ്ങനെ സംസ്കരിച്ചു എന്നും കണ്ടു’ (Lk 23:55).
-   ‘...ഉയിര്‍ത്തെഴുന്നേറ്റതിനുശേഷം, യേശു ആദ്യം മഗ്ദലേനമറിയത്തിനു പ്രത്യക്ഷപ്പെട്ടു’ (Mk 16:9).
-   പത്രണ്ടുപേരെ, അപോസ്തലന്മാരെ വിശ്വാസത്തിന്‍റെ, സഭയുടെ കാതലായ യേശുവിന്‍റെ ഉയിര്‍പ്പ് സന്ദേശം അറിയിച്ചത് ഒരു സ്ത്രീ - മഗ്ദലേന മറിയം-ആണെന്നതു നിസ്സാരകാര്യമല്ല (Mk 16:9ff)... അങ്ങനെ അവള്‍ അപ്പൊസ്തലന്മാരുടെ ‘അപോസ്തല’യാവുകയാണ്...

വിശ്വാസത്തിനു മാതൃകയായി യേശു അവധരിപ്പിക്കുന്ന സ്ത്രീകള്‍:
-   സീദോനില്‍ സറെപ്തായിലെ ഒരു വിധവ...(Lk 4:24-26)  
-   ദക്ഷിണദേശത്തെ രാജ്ഞി (11:31)
-   സ്ഥിരോല്‍സാഹിയായ വിധവ (18:1-8)
-   വിധവയുടെ കാണിക്ക (21:1-4)
-   പത്തു കന്യകമാര്‍ (Mt 25: 1-13)...
ദൈവരാജ്യത്തിന്റെ, അതിന്‍റെ വളര്‍ച്ചയുടെ മാതൃകയായും സ്ത്രീകളെയും അവരുടെ ജീവിതത്തെയും അവധരിപ്പിച്ചു യേശു:
-   കാണാതായ നാണയം (Lk 15:8ff)
-    പുളിമാവിന്റെ ഉപമ (Mt 13:33ff).

സഭയുടെ ആരംഭ കഥ ശ്രദ്ധിക്കുക:
-   ‘ഇവര്‍ (അപോസ്തലന്മാര്‍) ഏകമനസ്സോടെ യേശുവിന്‍റെ അമ്മയായ മരിയത്തോടും മറ്റു സ്ത്രീകളോടും അവന്‍റെ സഹോദരരോടുമൊപ്പം പ്രാര്‍ഥനയില്‍ മുഴുകിയിരുന്നു... അവരെല്ലാവരും പരിശുട്ധാത്മാവിനാല്‍ നിറഞ്ഞു...’ (Acts 1: 14, 2:4).  

പത്രണ്ടുപേരില്‍ സ്ത്രീകള്‍ ഇല്ലെന്നുതുപോലെതന്നെ അവരില്‍ വിജാതിയരും ഇല്ലായിരുന്നു! എങ്കിലും യേശു വിജാതിയരോടൊപ്പം സ്ത്രീകളെയും ബഹുമാനിച്ചിരുന്നു, ആദരിച്ചിരുന്നു.
-   ‘ദൈവത്തിന്‍റെ ഹിതം നിര്‍വഹിക്കുന്നവനാരോ അവനാണ് എന്‍റെ സഹോദരനും സഹോദരിയും അമ്മയും’ (Mk 3:35).
-   യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല; നിങ്ങളെല്ലാവരും യേശുക്രിസ്തുവില്‍ ഒന്നാണ്.’ (Gal 3:28).
പില്‍ക്കാലത്ത് വിജാതിയരെ സ്വീകരിച്ച സഭ എന്തുകൊണ്ട് സ്ത്രീകളെമാത്രം അകലെ നിറുത്തി!
മതങ്ങളും/ദൈവങ്ങളും - സ്ത്രീകളും:
o    മറിയത്തെ മാനിക്കുന്ന സഭ... സ്ത്രീത്വത്തെയും മാനിക്കേണ്ടതാണ്...
o    ഹൈന്ദവ സഹോദരങ്ങള്‍ ചെയ്യുന്നതുപോലെ സ്ത്രീകളെ നാം പള്ളികളിലോ, വിശുദ്ധ സ്ഥലങ്ങളിലോ പ്രവേശിപ്പിക്കാതിരിക്കുന്നില്ല...
§  പ്രതിഷ്ടയുടെ ബ്രഹ്മചര്യം അങ്ങനെ നഷ്ട/കളങ്കമാവുമെന്നും നാം കരുതുന്നില്ല...
§  ‘ഞാന്‍ മനുഷ്യനല്ല, ദൈവമാണ്...’
§  യേശുവിനു സ്ത്രീകളോടുള്ള സമീപനം സുന്ദരമാണ്, വിശുദ്ധമാണ്... (സമരിയാക്കാരി സ്ത്രീ Jn 4:1ff; വിപിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീ Jn 8:1ff; ലാസറിന്റെ സഹോദരിമാര്‍, മഗ്ദലേന മറിയം...
·         ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ ഹൃദയത്തില്‍ അവളുമായി വ്യപിചാരം ചെയ്തു കഴിഞ്ഞു’ Mt 5:27...
പരിശുദ്ധ പിതാവിന്‍റെ ഈ ചെറിയ നടപടി ഇനി വരാനിരിക്കുന്ന വലിയ കാര്യങ്ങളുടെ കാഹള ധ്വനി/ നാന്നി കുറിക്കല്‍ മാത്രമാവട്ടെ...

-   പങ്ക്രെഷ്യസ്, കുമാരപുരം.

No comments: