Monday 16 June, 2008

തിരുവനന്തപുരം അതിരൂപതാ ചരിത്രം- തുടര്‍ച്ച ൨

ആയിരത്തി നാനൂറ്റി തൊണ്ണൂറ്റി എട്ടു മെയ് മാസം ഇരുപതാം തിയതി കോഴിക്കോടിനു സമീബം കാപ്പാട് കടപ്പുറത്ത് ധീര നാവികനായ വാസ്കോ ഡാ ഗാമ വന്നിറങ്ങിയത്‌ മുതല്‍ ഭാരത ദേശ ചരിത്രത്തിനും സഭാ ചരിത്രത്തിനും സമൂലമായ മാറ്റം അനിവാര്യമായി. ഇതിന് ശേഷം രണ്ടാമത്തെ പര്യടനം ക്യാപ്ടന്‍ അല്‍്വാരെസ് കാബ്രലിന്റെ നേതൃത്വത്തില്‍ ആയിരത്തി അഞ്ഞൂറു നവംബര്‍ മാസം ഇരുപത്തി ആറാം തിയതി കൊച്ചിയില്‍ എത്തി. ഗാമ ഇന്ത്യയുടെ വൈസ്രോയിയായി ആയിരത്തി അഞ്ഞൂറ്റി ഇരുപത്തി നാല് ഡിസംബര്‍ മാസം നാലാം തിയതി കൊച്ചിയില്‍ എത്തി.

ഇതിനിടെ ആയിരത്തി അഞ്ഞൂറ്റി മുപ്പത്തി നാല് നവംബര്‍ മാസം മൂന്നാം തിയതി ഗോവാ ഒരു രൂപത ആയിക്കഴിഞ്ഞി‌രുന്നു. ഇവിടെയാണ് ഭാരത സഭാ ചരിത്രത്തിലെ യഥാര്‍ത്ത നായകന്‍, ഈശോ സഭാ അംഗം ഫ്രാന്‍സിസ് സേവ്യര്‍ ആയിരത്തി അഞ്ഞൂറ്റി നാല്‍പ്പത്തി രണ്ടു മേ മാസം ആറാം തിയതി വന്നിറങ്ങുന്നത്.

ഇതിനുശേസമാണ് ആയിരത്തി അഞ്ഞൂറ്റി അമ്പത്തി ഏഴില്‍ പോള്‍ നാലാം പാപ്പ കൊച്ചിയെ ഒരു രൂപതയായി ഉയര്ത്തുന്നത്, ഫെബ്രുവരി മാസം നാലാം തിയതി കൃത്യമായി. ഈ രൂപതയുടെ അതിര്‍ത്തികള്‍ കാസര്‍ഗോട് മുതല്‍ കന്യാകുമാരി വരെയാണ്.

പോര്‍ച്ചുഗീസ് ജൈത്ര യാത്ര ആയിരത്തി അറുനൂറ്റി അറുപത്തി ഒന്നില്‍ ഡച്ച്ചുകാരുടെ ആതിപത്യത്തോടെ അവസാനിക്കുകയാണ്. ഡച്ച്ചു കാലം സഭയുടെ ഇരുണ്ട കാലമാണ്. ഡച്ച്ചുകാരെ തിരുവിതാംകൂര്‍ രാജാവ് മാര്‍ത്താണ്ട വര്മാ തന്റെ മത്സ്യത്തോഴിലാളി പോരാളികളാല്‍ നിറഞ്ഞ നാവികസേനാ ബലത്താല്‍ പരാജയപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ആയിരത്തി എണ്ണൂറ്റി എട്ടില്‍ വേലുത്തമ്പി ദളവയുടെ നേതൃത്വത്തില്‍ മതപീഠനം അഴിച്ച്ചുവിടപ്പെടുകയും സഭാ വീണ്ടും നിശബ്ദയാക്കപ്പെടുകയുമാണുണ്ടായത്.

No comments: