Thursday 2 April, 2015

പെസഹാ വ്യാഴം...

പെസഹാത്രിദിനം
I. പെസഹാ വ്യാഴം
2.4.2015
(Ex 12:1-8, 11-14/ I Cor 11:23-26/ Jn 13:1-15)

ദിവ്യകാരുണ്യ സ്ഥാപനം/ പൌരോഹിത്യ സ്ഥാപനം/ പരസ്നേഹ കല്പന:
-   യേശുവിന്‍റെ ജീവിതം അതിന്‍റെ പരിസമാപ്തിയില്‍ എത്തുകയാണ്...
-    ‘ഗോതമ്പ്‌ മണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍... അഴിയുന്നെങ്കില്‍ സമൃദ്ധമായ ഫലം തരും...) ഇതിനു വേണ്ടിയാണ് ദൈവം യേശുവില്‍ മനുഷ്യനായത്...
-   അതിനുള്ള വില വളരെ വലുതാനെന്നറിഞ്ഞിട്ടും, ജെറസലെമിലേക്ക് യാത്രയായതാണ് ഓസ്സാന്ന ഞായാറായി നാം അനുസ്മരിച്ചത്...
-   ഇന്ന് യഹൂദരുടെ പെസഹായാണ്... അവരുടെ ജീവിതത്തെ, ചരിത്രത്തെ മാറ്റി മറിച്ച വിമോചനത്തിന്‍റെ/ സംഭവങ്ങളുടെ അനുസ്മരനമാണ്...
-   സ്വാര്‍ത്ഥതയില്‍ നിന്നുള്ള മറ്റൊരു മോചനത്തിനായി യേശു പെസഹായോരുക്കുകയാണ്...
-   സ്വന്തം ശരീരം അപ്പമായും, രക്തം വീഞ്ഞായും തന്ന അവിസ്മരണീയ ദിനം... (വഴിയൊരുക്കാന്‍ ഒരുങ്ങും കൂട്ടരേ... വിശക്കുമ്പോള്‍...)
-   ഇത് പ്രീതികവല്‍ക്കരിക്കാന്‍ പറ്റില്ല... യേശുവിനെപ്പോലെ ശരീരം അപ്പമാക്കുന്നവര്‍ക്ക് രക്തം വീഞ്ഞാക്കുന്നവര്‍ക്ക് മാത്രമേ ഇത് പാടുള്ളൂ...
-   കാലാന്തരത്തില്‍ ഇത് ആചാരമായി, ആരാധനയായി (ദിവ്യ കാരുണ്യം)... ദിവ്യ ബലിയായി, ദിവ്യ കാരുണ്യമായി... (യോഹന്നാനിലെ കാലു കഴുകല്‍ കാലാന്തരത്തില്‍ വിപ്ലവമായി...
o   ബലിക്കായി പുരോഹിതന്മാരെ ആവശ്യമായിവന്നു...  
o   മറ്റൊന്നിനെ ബലികൊടുക്കുന്ന പുരോഹിതനല്ല യേശു...
o   സ്വയം ബലിയാവുന്ന, അതിലുമപരി ബലിപീഠവും ബലിവസ്തുവും ബലിയര്‍പ്പകനും ഒന്നാകുന്ന ഒരാള്‍... (പൌരോഹിത്യം)
o   ഇത് പകരം വയ്ക്കാവുന്ന ഒരു പണിയോ, പ്രവര്‍ത്തിയോ അല്ല; അതുകൊണ്ടുതന്നെ അത് കൈമാറപ്പെടുകയില്ല, കൈവയ്പ്പിലൂടെ ആണെങ്കില്‍പ്പോലും...
§  ഇങ്ങനെ ജീവിക്കുന്നവര്‍, ജീവിക്കാന്‍ തുനിയുന്നവര്‍ ശുശ്രൂഷകരും ആയിരിക്കും... ശിഷ്യന്മാരുടെ പാദങ്ങള്‍ വരെ കഴുകുന്നവരും...
§  അതാണ്‌ സ്നേഹം... ശുശ്രൂഷയാണ് സ്നേഹം, ആധിപത്യമല്ല, അധികാരമല്ല, ആജ്ഞാപിക്കലല്ല സ്നേഹം... കാലുകഴുകല്‍...
§  ഇത് വെറും പ്രസംഗമായിരുന്നില്ല, ജീവിതമായിരുന്നു... അതിനെ മാതൃകയാക്കുവാനാണ് വെല്ലുവിളി...
§  സ്നേഹിതര്‍ക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുന്നതില്‍ വലിയ സ്നേഹമില്ല....  
§  യേശു ഒന്നിന്‍റെയും അനന്തരവകാശിയല്ല... ദൈവീകതയുടെപോലും അവകാശം ഉന്നയിച്ചില്ല... ജീവിതമാകുന്ന വിലകൊടുത്തു അര്‍ഹത നേടുകയായിരുന്നു...
§  അതാണ്‌ കുരിശുമരണം (നാളെ, ദുഃഖവെള്ളി)...അതുകൊണ്ട് ദൈവം അവിടുത്തെ ഉയര്‍ത്തി (മറ്റന്നാള്‍, ഉയിര്‍പ്പ്ഞായര്‍)....



No comments: