Wednesday 24 December, 2014

Priests' Sports Competition...

തിരുവനന്തപുരം ലത്തീന്‍ അതിരൂപത
വൈദീക കായിക/കളി മത്സരങ്ങള്‍...
St. Dominics Vettucaud, 8th Dec 2014
Shuttle badminton…

‘ആരോഗ്യമുള്ള ശരീരത്തില്‍ ആരോഗ്യമുള്ള മനസ്സ്...’

അദ്ധ്വാനം ശാപമാണ് എന്നാ പഴയ സങ്കല്പം/കാഴ്ചപ്പാട് മാറി അത് മാനവികതയുടെ പര്യായമാണ്, സാക്ഷാത്കാര ഉപാതിയാണ് എന്നും അതുകൊണ്ടുതന്നെ ‘തൊഴില്‍ അല്ലെങ്കില്‍ ജയില്‍’ എന്നുവരെ മുദ്രാവാക്യം മുഴക്കാനും/ഉയര്‍ത്താനും ഇന്ന് നമ്മള്‍ തയ്യാറായിക്കഴിഞ്ഞു...

എന്നാല്‍ ഇന്ന് മേലനങ്ങാതെയുള്ള‘പണി’കളും നമ്മുടെ ‘വളര്‍ച്ച’യുടെ ഭാഗമായിട്ട്ടുണ്ട്, വിശേഷിച്ചും ദൈവ വേല എന്നറിയപ്പെടുന്ന വൈദീക ശുശ്രൂഷ ചെയ്യുന്ന നമ്മെപ്പോലുള്ളവര്‍ക്ക്... അത് ശരീരത്തെ മാത്രമല്ല മനസ്സിനെയും നിഷേതാത്മകമായി ബാധിച്ചിട്ടുണ്ട്...

അതിനു ഒരു പോംവഴിയാണ് ശരീര വ്യായാമം, കളി എന്നിവയൊക്കെ... കളിയാനെങ്കില്‍, അത് ഉന്മേഷപ്രദവുമാകും... അതിലെ മത്സര സ്വഭാവം നമ്മെ കൂടുതല്‍ നിശ്ചയധാര്ട്യമുള്ളവരും കാര്യങ്ങള്‍ സാധിക്കുന്നവരുമാക്കും, സ്ഥിരോല്സാഹമുള്ളവരും ... സംഘം ചേര്‍ന്നുള്ള കളികളില്‍ സംഘാടന പാടവവും, സഹകരണം, വിട്ടുവീഴ്ച എന്നീ മനോഭാവങ്ങളും നേടാന്‍ ഇടയാക്കും...
-           അസാധാരണ സാഹചര്യങ്ങളെ നേരിടാന്‍ പ്രാപ്തരാക്കുന്നു...
-           പ്രദിസന്ധികളെ നേരിടാനും...
-           പിരിമുറുക്കം മാറ്റാന്‍... ശുദ്ധവായു... മാനസ്സീകോല്ലാസം...
-           കാണികളുടെ മുന്‍പിലുള്ള പ്രകടനം സഭാകമ്പം അതിജീവിക്കാനും...
-           രോഗപ്രതിരോധ ശക്തി...
-           അച്ചടക്കം...
-           പ്രദിയോഗികളോടുള്ള മാന്യത...
-           വിജയ-പരാജയങ്ങളെ ഒരുപോലെ കാണുവാനുള്ള സമചിത്തത/മനസ്സ്....

ഇവയിലൂടെ ലഭിക്കുന്ന ശാരീരിക-മാനസ്സിക നേട്ടങ്ങള്‍ ആധ്യന്തികമായി ദൈവജന സേവനത്തിനു ഉപഹരിക്കുന്നതാവണം... അല്ലെങ്കില്‍ അതിനു അര്‍ത്ഥവും പ്രസക്തിയും ഉണ്ടാവില്ല...
സഭാ (യേശുവിന്‍റെ മൌദീക)ശരീരം ഇന്ന് ആരോഗ്യകരമല്ല... അതിനായിക്കൂടി നമ്മുടെ ഈ ഉദ്യമം ഉപഹരിക്കണം....
കളിക്ക് തമിഴില്‍ ‘വിളയാട്ട്‌’... അങ്ങനെ, ‘തിരുവിളയാടല്‍’ ‘ലീല’-ശ്രീ കൃഷ്ണ ലീല- ശ്രുഷ്ടി പോലും ഒരു ലീലയാണ്... നടരാജന്‍.... കോസ്മിക്‌ ഡാന്‍സ്(പ്രാബഞ്ചിക നൃത്തം)... 

നമ്മള്‍ എത്രകണ്ട് ഭാവനാ സംബന്നരാകുന്നുവോ, കരുത്തരാകുന്നുവോ, നിശ്ചയ ദാര്ട്യം ഉള്ളവരാകുന്നുവോ അത്രകണ്ട് അത് നമ്മുടെ ആളുകള്‍ക്കും ഉപഹാര പ്രദമാകും..


-പങ്ക്രെഷ്യസ് (വൈദീക ക്ഷേമനിധി, തിരുവനന്തപുരം ലത്തീന്‍ അതിരൂപത)

No comments: