വിശ്വാസികളുടെ പ്രാര്‍ത്ഥന:
1.
സേനഹ പിതാവേ, ഞങ്ങളുടെ ഈ സുന്ദര പ്രപഞ്ചം അങ്ങയുടെ കരവേലയാണ്. അതിലെ
ഓരോ ജീവജാലവും അങ്ങയുടെ സ്നേഹത്തിന്‍റെയും കരുതലിന്റെയും വെളിപാടാണ്, വിശിഷ്യ
അങ്ങേ ചായയിലും സാദൃശ്യത്തിലും
സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍. അവയോരോന്നും അങ്ങയുടെ വിശുദ്ധിയുടെ
പ്രകടനംകൂടിയാണ്... അതിനെ എന്നും വിശുദ്ധമായി നിലനിര്‍ത്താന്‍, സംരക്ഷിക്കാന്‍ വരും തലമുറകള്‍ക്കും വേണ്ടി
ക്കൂടി കരുതലോടെ സൂക്ഷിക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കേണമേ എന്നു പ്രാര്‍ഥിക്കുന്നു....
2.
സേനഹ പിതാവേ, അങ്ങുമായുള്ള സഹവാസം അവസാനിപ്പിച്ചുകൊണ്ട് സ്വന്തം പാത
തെരഞ്ഞെടുത്ത മനുഷ്യന്‍ നാശത്തിലെക്കാണ നടന്നടുത്തത്... അവന് നേര്‍വഴി കാണിക്കാന്‍
വഴിയും സത്യവും ജീവനുമായ അങ്ങേ പുത്രനെ അയച്ചുവല്ലോ... അവിടുന്ന് തീര്‍ഥാടകരായ
ഞങ്ങള്‍ക്ക് എന്നും വഴിവിളക്കാവാന്‍ സഭാതലവന്മാരെ അജപാലകന്മാരായി
നല്കിയല്ലോ... ആ വിശുദ്ധ പരമ്പരയില്‍ കണ്ണിചേര്‍ന്ന ഞങ്ങളുടെ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ്
പാപ്പയേയും, പ്രാദേശിക സഭാതലവന്‍ സൂസപാക്യം മെത്രപ്പോലിത്തയെയും ഇന്ന്
ശുശ്രൂഷ പൌരോഹിത്യത്തിന്റെ അറുപതാം വാര്‍ഷികത്തിന്‍റെ നിറവിലെത്തുന്ന ഞങ്ങളുടെ
പ്രീയപ്പെട്ട സില്‍വ അച്ഛനെയും മറ്റെല്ലാ സമര്‍പ്പിതരെയും അങ്ങേ തിരുമുന്‍പില്‍
സമര്‍പ്പിക്കുന്നു... അവരിലൂടെ അങ്ങേ ജനത്തെ വിശുദ്ധീകരിക്കണമേ എന്നു പ്രാര്‍ഥിക്കുന്നു...
3.
സേനഹ പിതാവേ, അതിരുകളില്ലാത്ത ദൈവരാജ്യം യാഥാര്‍ത്ഥ്യമാകുംവരെ പരസ്പരം
മത്സരിക്കുന്ന, കലഹിക്കുന്ന രാഷ്ട്രങ്ങളിലാണ് ഞങ്ങള്‍ അധിവസിക്കുന്നത്... അതാതു രാഷ്ട്രങ്ങളിലെ
നേതാക്കന്മാര്‍ മാനവ മൈത്രി ഉറപ്പാക്കാനും, നീതിയുക്തമായ, പരസ്പരം
സഹായിക്കുന്ന, സഹകരിക്കുന്ന സംവിധാനം സംജാതമാക്കാനും വേണ്ട വിശാലമനസ്സിന്റെ
ഉടമകലാകുവാന്‍ കനിയണമേ... അധികാരം നിലനിര്‍ത്താന്‍ ജനത്തെ ബലികൊടുക്കാതെ ജനക്ഷേമം
ഒന്നുമാത്രം ലക്ഷ്യം വച്ച് മുന്നോട്ടുപോകാന്‍ അവരെ പ്രാപ്തരാക്കേണമേ എന്നു പ്രാര്‍ഥിക്കുന്നു...
4.
സേനഹ പിതാവേ, അങ്ങയുടെ മക്കള്‍ക്കടുത്ത സ്വാതന്ത്ര്യവും മഹത്വവും അഭിമാനവും
നഷ്ടപ്പെട്ടു, ദരിദ്രരായി, നിരാലംപരായി, അഗതികളായി, അഭയാര്‍ഥികളായി,
കാരാഗ്രഹവാസികളായി, വൃദ്ധരായി, എകാന്തരായി, രോഗികളായൊക്കെ കഴിയുന്നവരെ ഓര്‍ക്കണമേ...
അവരുമായി താദാത്മ്യം പ്രഖ്യാപിച്ച, അവരോരുത്തരിലും തന്നെത്തന്നെ കണ്ടെത്തിയ അങ്ങേ
പുത്രനെ അവരില്‍ക്കണ്ട് അവരുടെ മോചനത്തിനായി ആഘോരാത്രം അധ്വാനിക്കാന്‍, പോരാടാന്‍
ഞങ്ങളെ പ്രാപ്തരാക്കേണമേ എന്നു പ്രാര്‍ഥിക്കുന്നു...
No comments:
Post a Comment