മുക്കുവന്‍...
പൂവന്‍കോഴി കൂവിയുണര്‍ത്തും മുന്‍പേ
പുരയിലെ അടുപ്പെരിയാന്‍ അന്നം കിട്ടാന്‍
ആര്‍ത്തട്ടഹസിക്കും അലമാലകളോടരാടി
അതിരാവിലെ അധ്വാനിക്കുമവന്‍...
തിരമാലകളില്‍
നിന്നാര്‍ജിച്ച തിരയറിവ്
അതിശയിപ്പിക്കും
ശാസ്ത്രലോകത്തെ
ചാളത്തടിയെന്നല്ല
ശരീരത്തിലെ എല്ല്-
കളെപ്പോലും തകര്‍ക്കും തിരകളെ
ഭയന്നതില്ല, അലക്ഷിയപ്പെടുത്തിയില്ല
തുലാഭാരംപോലും തോല്‍ക്കുമവന്റെ
തുല്യമാം നിരീക്ഷണപാടവമുന്നില്‍...
ജ്യോതിശാസ്ത്രം പടിച്ചില്ലെങ്കിലെന്തു
ജ്യോതിര്‍ഗോളങ്ങള്‍നോക്കി ദിക്കുകള്‍
തിട്ടപ്പെടുത്തി തീരമണയും തീര്‍ച്ച...
കാറ്റിന്‍ ഗതിവിഗതി കൈവിരലില്‍
എന്നപോല്‍ നിയന്ത്രിച്ചു കരയെത്തും...
ശാസ്ത്രപാഠം ഗ്രഹിക്കും മുന്നേ
ശരിയായി ആര്‍ജിച്ചു ആദ്മജ്ഞാനം...
നിസ്സാരമാം
എട്ടടി തുഴവക്കഷ്ണം
യന്ത്രമായി
അവന്‍റെ കരബലത്തില്‍
ദൂരമെത്രയേലും
കരകാണാക്കടലവന്‍
തുച്ഛമായി
കടക്കും കട്ടായം...
കണ്ഠം
വരണ്ടുണങ്ങും വേളയിലും
ഉപ്പുവെള്ളം
പച്ചവെള്ളമാക്കി
വീട്ടിലെ
കാലിക്കലം കഞ്ഞിക്കലമാവാന്‍
കാത്തിരിക്കും
കുരുന്നുകള്‍ക്കും കണ്മണിക്കും
അത്ഭുതമായി
ആഘോഷമായി അവന്‍ വരും...
(കടപ്പാട്: സാബു വിഷ്മ, ‘ദീപകര്‍പ്പതെന്റല്‍-2013’ - ഇരയുമന്‍തുറ മാസിക)
-
Adv (Fr) Pancretius,
Priests’ Home, Kumarapuram/ 09.10.2014
No comments:
Post a Comment