Friday, 27 March 2015

B'day - Aaraadhyamol...



ആരാധ്യനാം ‘ദൈവം തന്‍റെ
ചായയില്‍ മനുഷ്യനെ സൃഷ്ടിച്ചു
സ്ത്രീയും പുരുഷനുമായി
അവരെ സൃഷ്ടിച്ചു.’

‘...പിതാവ് പരിശുദ്ധന്‍
ആയിരിക്കുന്നതുപോലെ
നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍’
യേശുവിന്‍റെ ഗിരിപ്രഭാഷണമിത്...

അങ്ങനെ നാമെല്ലാം ദൈവതുല്യര്‍,
വിശിഷ്യ ശിശുക്കള്‍, ‘എന്തെന്നാല്‍
സ്വര്‍ഗരാജ്യം അവരെപ്പോലുള്ളവരുടെതാണ്...

വിനോദ്-ഭുവിത ദാമ്പത്യത്തില്‍
‘സ്വര്‍ഗ്ഗം താണിറങ്ങിവന്നുവോ   
സ്വപ്നം പീലിനീര്ത്തിനിന്നുവോ
അഴകെഴുന്നതത്രയും ഇവിടെയൊന്നു
ചേര്‍ന്നലിഞ്ഞുവോ...’

അതേ, അതാണ് ആരാധ്യാ!
കൃത്യം ഒരു വര്‍ഷം മുന്‍പ്
മാര്‍ച്ച്‌ ഏഴു, വെള്ളിയാഴ്ച
അനന്തപുരിയില്‍ അവതീര്‍ണയായവള്‍...

ഓടിമറഞ്ഞ ഒരുവര്‍ഷംകൊണ്ട്
ഒരായിരം സന്തോഷ നിമിഷങ്ങള്‍
ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ സമ്മാനിച്ചു
ഒരുത്സവമൊരുക്കുന്നിതാ...
ആദ്യപിറന്നാള്‍ ആഘോഷമാക്കുന്നിതാ...

അനുഗ്രഹിക്കാം...
ആശീര്‍വതിക്കാം ഈ മകളെ
എന്നും ആരാധ്യായി ജീവിക്കുവാന്‍
യേശുവിനെപ്പോലെ ‘ജ്ഞാനത്തിലും
പ്രായത്തിലും’ വളരാന്‍ ‘ദൈവത്തിന്‍റെയും
മനുഷ്യരുടെയും പ്രീതിയിലും...’  ജന്മദിനാശംഷകള്‍!
-പങ്കി…
07.03.2015

No comments: