Friday, 27 March 2015

A Prayer...



വിശുദ്ധ സ്റ്റീഫന്‍
[നടപടി 6:1-7:60]
പ്രാര്‍ത്ഥന:
സ്നേഹപിതാവേ, ‘തന്നെത്തന്നെ പരിത്യജിചിച്ചു തന്‍റെ കുരിശുമെടുത്തു എന്നെ  അനുഗമിക്കുക’ എന്ന അങ്ങേ പുത്രന്‍റെ ആഹ്വാനപ്രകാരം അവിടുത്തെ അനുഗമിച്ചു ജീവന്‍ സമര്‍പ്പിച്ചവനാണ് സ്റ്റീഫന്‍...  വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞവന്‍... സ്വന്തം സംസാരത്തില്‍ വെളിപ്പെട്ട ജ്ഞാനത്തോടും ആത്മാവിനോടും എതിര്‍ത്തു നില്‍ക്കാന്‍ ആര്‍ക്കും അവസരം നല്‍കാത്തവന്‍... സ്വന്തം മുഖം ഒരു ദൈവദൂതന്‍റെ മുഖംപോലെ കാണപ്പെട്ടവന്‍... ജീവത്യാഗവേളയില്‍ ദൈവത്തിന്‍റെ മഹത്വം ദര്‍ശിച്ചവന്‍; ദൈവത്തിന്‍റെ വലത്തുഭാഗത്ത്‌ യേശു നില്‍ക്കുന്നതു കണ്ടവന്‍...
അങ്ങേ പുത്രനിലൂടെ, അങ്ങയോടുള്ള സ്നേഹം അറിഞ്ഞവന്‍, അത് മരണത്തോളം വേദന നിറഞ്ഞതാണെന്നും... ഈ പ്രഥമ രക്തസാക്ഷിയിലൂടെ ശിഷ്യത്വത്തിന്റെ വില ഞങ്ങളെ പഠിപ്പിച്ചുവല്ലോ... ആ വില സ്നേഹപൂര്‍വ്വം നല്‍കി വേദന ഏറ്റുവാങ്ങിയവന്‍... ഞങ്ങള്‍ക്ക് മാതൃകയായവന്‍...
ഈ ധന്യ നാമധാരിയായ എന്‍റെ ജീവിത പങ്കാളിയെ അനുസ്മരിക്കണമേ, അവിടുത്തെ സ്നേഹ-ത്യാഗ ചൈതന്യത്താല്‍, വിശ്വാസത്താല്‍,  പരിശുദ്ധാത്മാവാല്‍  അദ്ദേഹത്തെ നിറയ്ക്കണമേ, അദ്ദേഹത്തിലൂടെ ഞങ്ങളുടെ കുടുംബത്തേയും ചുറ്റുപാടുകളെയും അനുഗ്രഹിക്കണമേ, ഞങ്ങളുടെ അധ്വാനങ്ങളെ ഫലമണിയിക്കണമേ, തലചായ്ക്കാന്‍ സ്വന്തമായൊരിടം ഒരുക്കിത്തരണമേ, സര്‍വ്വോപരി ഞങ്ങളുടെ ബന്ധങ്ങളെ വിശുദ്ധീകരിക്കണമേ, ഞങ്ങള്‍ മറ്റുള്ളവര്‍ക്കും അവര്‍ ഞങ്ങള്‍ക്കും പരസ്പരം അനുഗ്രഹമായിത്തീര്‍ന്നു സമാധാനം കൈവരിക്കാന്‍ ഇടവരട്ടെ, കര്‍ത്താവായ ക്രിസ്തു വഴി ഞങ്ങള്‍ സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥന കേട്ടരുളണമേ. ആമേന്‍. (നന്മനിറഞ്ഞ മറിയമേ.../ സ്വര്‍ഗസ്ഥനായ പിതാവേ.../ പിതാവിനും...)

No comments: