Friday, 27 March 2015

House warming - Baby Manju family..



പ്രത്യാശയുടെയും പ്രഹര്‍ഷത്തിന്റെയും നാഥാ
സര്‍വ്വധാ ശിശുസഹജമായ അങ്ങയിലുള്ള വിശ്വാസ്വം
പ്രാരപ്തങ്ങള്‍ക്കൊന്നിനും നശിപ്പിക്കാവുന്നതല്ലല്ലോ
പ്രഭാതത്തില്‍ തുയിലുണരുമ്പോള്‍
അങ്ങേ ആനന്ദം ഞങ്ങളുടെ ഹൃദയങ്ങളില്‍ ചൊരിയണമേ ...
ഭിവാന്ച്ചകളുടെയും വിശ്വാസങ്ങളുടെയും നാഥാ
അങ്ങേ കരങ്ങള്‍ ഓടാംബലിലെ നെയ്ത്തുകാരന്റെതുപോല്‍
ചാതുര്യമേറിയതും ശക്തവുമാണല്ലോ
മധ്യാഹ്നവേളകളിലെ ഞങ്ങളുടെ തൊഴിലിടങ്ങളില്‍
അങ്ങയുടെ ശക്തി ഞങ്ങളില്‍ പകരണമേ...
രുണയുടെയും കൃപാവരങ്ങളുടെയും നാഥാ   
സ്വാഗതം ചെയ്യാനും ആശ്ലേഷിക്കാനും
വെമ്പല്‍കൊള്ളുന്നതാണല്ലോ അങ്ങേ കരങ്ങള്‍...
സന്ധ്യമയങ്ങി  കൂടണയും നേരം
അങ്ങയുടെ സ്നേഹം ഞങ്ങളില്‍ വര്ഷിക്കണമേ...
മൃദുലതയുടെയും ശാന്തതയുടെയും നാഥാ
  അങ്ങേ സ്വരം സംതൃപ്തവും സാന്നിധ്യം
ലേബനംപോല്‍ സുരഭിലവും സുഖപ്രദവുമാണല്ലോ
ദിവസത്തിന്‍റെ അന്ത്യയാമങ്ങളില്‍ ഉറങ്ങുമ്പോള്‍
അങ്ങേ സമാധാനം ഞങ്ങളില്‍ നിറയ്ക്കണമേ...
-Jan Struther 1901-53
From the Hymns for Night Prayer in The Divine Office…
[പരിഭാഷ: ഫാ. പങ്ക്രെഷ്യസ്
12.02.2015]


No comments: