Friday, 27 March 2015

60th Sacerdotal Anniversary...



ഫാ. ഫ്രാന്‍സിസ് ഡിസില്‍വ
അറുപതു വര്‍ഷങ്ങളുടെ പൌരോഹിത്യ നിറവില്‍...

18.03.195518.03.2015

ജീവിത യാത്രയില്‍ത്തന്നെ
അറുപതു സംവത്സരങ്ങള്‍
ഒരു നാഴിക്കല്ലായി,
ഷഷ്ടിയാപ്തപൂര്‍ത്തിയായി
അഭിഷേക വഴിയില്‍
അറുപതുവര്‍ഷങ്ങള്‍
അനുഗ്രഹവര്‍ഷമായിമാത്രമേ
അടയാളം കാണപ്പെടെണ്ടൂ...
അത്തരമൊരു ജീവിതത്തികവിന്റെ
അവകാശിയാവുകയാണ്
നമ്മുടെ പ്രീയപ്പെട്ട സില്‍വയച്ചന്‍...
സാധാരണവും സൗമ്യവും,
ശാന്തസുന്ദരവുമായ ആ ജീവിതം
ഈ അനുഗ്രഹപൂര്‍ണിമയേയും
സൗഹൃദത്തിന്‍റെ കൂടിവരവായി,
സര്‍വ്വേശന് നന്ദിയര്‍പ്പണമായി
ആഘോഷിക്കുവാന്‍ ആഗ്രഹിക്കുന്നു...
അതിലേക്കായി കൂടാം നമുക്ക്
മാര്‍ച്ച് മാസം പതിനെട്ടാം തിയതി
ബുധന്‍ പകല്‍ പതിനൊന്നു മണിക്ക്
പാളയം കദീട്രല്‍ ദേവാലയത്തില്‍
ബലിയര്‍പ്പണത്തിനും ശേഷം
സ്നേഹവിരുന്നിനുമായി...
നമ്മുടെ അതിരൂപതാദ്യക്ഷന്‍
അഭിവന്ദ്യ സൂസപാക്യം പിതാവും
ഒപ്പമുണ്ടാവും മുഖ്യ കാര്‍മ്മികനായി...

വരണം, വന്നനുഗ്രഹിക്കണം അച്ഛനെ
അച്ഛനോടൊപ്പം നന്ദിപറയണം
അനുഗ്രഹങ്ങള്‍ക്കെല്ലാം...
സ്നേഹവിരുന്നിലും പങ്കെടുത്തു
ആദരിക്കാം, അനുമോദിക്കാം അച്ഛനെ...

ഒത്തിരി നന്ദിയോടെ, സ്നേഹത്തോടെ,

പങ്ക്രെഷ്യസ്.
 

No comments: