ദുഃഖ വെള്ളി
കുമാരപുരം
25.03.2016
[Is 52:13 – 53:12/ Heb 4:14-16, 5:7-9/ Jn 18:1 – 19:42]
കഥാപാത്രങ്ങള്‍: യേശു, യൂദാസ്, അന്നാസ്,
കയ്യഫാസ്, പിലാത്തോസ്, (സീസര്‍, ബാറബാസ്) മുതലായവര്‍...
-
യേശു: ജ്വലിക്കുന്ന വ്യക്തിത്വം
– ‘ അത് ഞാനാണ്...’
- പിലാത്തോസ്:
പുറത്തേക്ക് വന്നു പോകാന്‍ - നിര്‍ബന്ധിതനാവുന്നു...
- അവന്‍റെ സ്ഥാനം/വില
കുറയുന്നതുപോലെയും, യേശുവിന്റെത് ഉയരുന്നതുപോലെയുമാണ്... ആദ്യമൊക്കെ സ്വന്തം
അധികാര ഗര്‍വ്വോടെ, നിസംഗങ്ങതയോടെയുള്ള ചോദ്യം: യഹൂദരുടെ രാജാവാണോ?
- എന്‍റെ രാജ്യം ഐഹികമല്ല
– ചരിത്രബന്ധമില്ലെന്ന ധ്വനിയല്ല.. മറിച്ച് അത് ഈ ലോകത്തെയും അതിജീവിക്കുന്ന, ഉല്ലംഘിക്കുന്ന
ഒന്നെന്നാണ്... പിലാത്തോസ് അറിയുന്ന, അവന്‍ പ്രധിനിധാനം ചെയ്യുന്ന രാജ്യം പോലെയല്ല,
മറിച്ചു വര്ത്തമാനകാലത്തെയും, വരാനിരിക്കുന്നതിനെയും സ്വാധീനിക്കുന്ന, സ്പര്‍ശിക്കുന്ന
ഒന്നാണെന്ന്..
- യേശു രാജാവാണെന്ന് സമ്മദിക്കുമ്പോഴും
അത് സീസറിന്റെത് പോലെ ആതിപത്യത്തിന്റെ, അധികാരത്തിന്റെ ഒന്നല്ല, മറിച്ച് സ്നേഹത്തിന്‍റെ,
സേവനത്തിന്റെ, ശുശ്രൂശയുടെയൊക്കെയാണ്...
- പിലാത്തോസിന്‍റെ ‘കവ്വാത്തു’
അവന് ഒരു പ്രാധാന്യവും, സാംഗത്യവും ഇല്ലെന്നു മാത്രമല്ല, അവന് ഒന്നിനോടും ഒരുറപ്പില്ലെന്നും
വ്യക്തമാവുന്നു...
- എന്നാല്‍ യേശുവിന്‍റെ
വ്യക്തിത്വമൊ ശക്തവും സുദൃടവും ആകയാണ്...
- പിലാത്തോസിന്റെ
അധികാരം യേശുവിനെ ഭയപ്പെടുത്തുന്നില്ല...
-
യേശുവിനെയാണോ ബാറബാസിനെയാണോ
വേണ്ടത് എന്ന് തീരുമാനിക്കാന്‍ ജനത്തോട് ആവശ്യപ്പെടുന്ന പിലാത്തോസിനോട് സീസറിനെയാണോ
യേശുവിനെയാണോ വേണ്ടതെന്നു തീരുമാനിക്കാന്‍ ജനവും ആവശ്യപ്പെടുന്നുണ്ട്...
ദുഃഖ വെള്ളി(പീഡാനുഭവ ശുശ്രൂഷ):
ഗുഡ് ഫ്രയ്ടെയ് എങ്ങനെ ദുഃഖ വെള്ളിയായി? ആര്‍ക്കു ദുഖം, എന്തിനു ദുഃഖം? യേശുവിനോ,
നമുക്കോ?
ഇന്ന് പരക്കെ പ്രയോഗികച്ച്,
ഒരര്‍ത്ഥത്തില്‍ ചൂഷണം ചെയ്തുകാനുന്ന ഒന്നാണ് ഈ പീഡാനുഭവം (ഡിജിറ്റല്‍ സാങ്കേതിക
വിദ്യയുടെ മികവില്‍ നിര്‍മിക്കപ്പെട്ട മെല്‍ ജിപ്സന്റെ ‘പാഷന്‍ ഓഫ് ക്രൈസ്റ്റ്’,
‘ഈശോയുടെ അതിദാരുണമാം പീഡാസഹനത്തെ ഓര്‍ത്തെന്നും...’ പോലുള്ള ഗാനങ്ങളും
ഭക്തിയും)...
- ഇതൊക്കെ
എന്തിനുവേണ്ടിയിട്ടാണ്?
- യേശുവിനു നമ്മുടെ
അനുകംപയുടെ ആവശ്യമായിട്ടോ?
- അവിടുന്ന്
നിസ്സഹായനായിട്ടോ?
- ആരെങ്കിലും (ദൈവ
പിതാവ് ഉള്‍പ്പെടെ) അവിടുത്തെ ഇതൊക്കെ അടി ച്ചെല്‍പ്പിച്ചതെന്നോ?
- ഇവയില്‍നിന്നും,
വേണമെങ്കില്‍, രക്ഷപെടാന്‍ അവിടുത്തെക്കാവില്ലായിരുന്നോ?
o മനുഷ്യവധാരം, യേശു
ജനിച്ചത് എന്തിനുവേണ്ടിയിട്ടയിരുന്നു?
o മനുഷ്യ രക്ഷ സാദ്ധ്യമാക്കാന്‍
വേറെ വഴി ഇല്ലായിരുന്നോ?
o ദൈവം എന്തിനു ഈ
വഴിതന്നെ തിരഞ്ഞെടുത്തു? [വേദന ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമാണ്...
അനിവാര്യതയാണ്... ഉതാകരണം: പ്രസവവേദന –
ഇത് ജന്തുശാസ്ത്രപരമായ അനിവാര്യതയാണ്/biological
imperative - പ്രത്യേകിച്ച് നിസ്വാര്‍ദ്ധത ജീവിത
ലക്ഷ്യമാവുംപോള്‍.. ‘ഗോതമ്പ് മണി മണ്ണില്‍ വീണു അഴിയുന്നില്ലെങ്കില്‍...’
§ അങ്ങനെ
തിരഞ്ഞെടുത്തെങ്കില്‍ അതിന്‍റെ എല്ലാ വശങ്ങളെയും, അനന്തരഫലങ്ങളെയും മുന്നില്‍
കണ്ടിട്ടല്ലായിരുന്നോ?
§ അവസാനം
ശിഷ്യന്മാരുടെ താക്കീതുകള്‍ അവഗണിച്ചിട്ട് എന്തിനു ജെരുസലെമിലേക്ക് യാത്രയായി?
§ ആവശ്യമായ ഒത്തുതീര്‍പ്പുകള്‍ക്ക്
വിധേയമാകമായിരുന്നല്ലോ? അതുമെല്ലെങ്കില്‍ അങ്ങനെയൊന്നു അഭിനയിച്ച്
രക്ഷപെടാമായിരുന്നില്ലേ?
·
മാറ്റ് വഴികള്‍
ഉണ്ടായിരുന്നിട്ടും, എല്ലാം അറിഞ്ഞിട്ടും എടുത്ത തീരുമാനത്തെപ്രതി നാം എന്തിനു അനുകമ്പ
പ്പെടണനം? അത് അനിവാര്യമായതുകൊണ്ടാല്ലേ?
യേശു ഒരു
ഭീരുവായിരുന്നോ? ഒരു ‘അമുല്‍ ബെബി’യായിരുന്നോ?
- ഇല്ല, ഒരിക്കലും
അല്ല. അവിടുന്ന് തീയില്‍ കുരുത്തവനാണ്, ഒരു വെയിലത്തും വാടിപ്പോവാതിരിക്കാന്‍.
o അവിടുത്തെ
ജനനംതന്നെ എടുക്കക, അതിനും മുന്‍പേ ആ ഗര്‍ഭ ധാരണംതന്നെ പ്രശ്നസംകീര്‍ണമായിരുന്നു,
വിവാദ വിഷയമായിരുന്നു...
o പിറക്കാന് ഒരിടം
കിട്ടാതിരിക്കുക, കാലിത്തൊഴുത്തില്‍ ജനിക്കേ ണ്ടിവരിക...
o ജനനാനന്തരം
ജീവരക്ഷാര്‍ത്തം ഒച്ചോടിപ്പോകെണ്ടിവരിക... പ്രവാസിയാ യിരിക്കുക...
o തലചായ്ക്കാന്‍
ഒരിടമില്ലാതിരിക്കുക...
o വിഷിപ്പിന്റെ വിളി,
വേദന അറിയുക...
o ബുദ്ധി സ്വാധിനം
നഷ്ടപ്പെട്ടവനായി സ്വന്തക്കാരാല്‍പ്പോലും കരുതപ്പെടുക...
o പാപികളുടെയും
വേശ്യകളുടെയും ച്ങ്കക്കാരുടെയുമൊക്കെ സുഹൃത്തായരിയപ്പെടുക...
o നിയമനിഷേധിയായി,
ദൈവ നിഷേധിയായോക്കെ ചിത്രീകരിക്കപ്പെടുക...
o അപകടപ്പെടുത്തപ്പെടുക,
കൊലപാതക ശ്രമത്തിനു ഇരയാവുക....
§ ഇതെല്ലാം സധൈര്യം
നേരിട്ടവന്‍, അതിജീവിച്ചവന്‍ ഒരു കുരിശു മരണത്തെ, അതിന്‍റെ മര്ധന മുറകളെ
പേടിക്കയോ?
പീഡനങ്ങളും മര്‍ധന
മുറകളും ദൈവമാക്കള്‍ക്ക്, ദൈവജനത്തിനും പുത്തരിയൊന്നുമല്ല,... അത് അവരോടൊപ്പം
എന്നുമുണ്ടായിരുന്നു...
- ഈജിപ്തിലെ ക്രൂരമര്‍ധനമുറകള്‍,
ദൈവത്തിനുപോലും സഹിച്ചില്ല...
- ബാബിലോനിലെ ദാനിയെലിനും
സുഹൃത്തുക്കള്‍ക്കും ഉണ്ടായ മര്ധനങ്ങള്‍...
- മക്കബായരുടെ
കാലത്തെ പീടനമുറകള്‍...
- യേശുവിന്‍റെ
കാലത്തെ പീഡനങ്ങള്‍, കുരിശുമരണം ഉള്‍പ്പെടെ...
- ആദിമ സഭാകാലത്തെ
പീഡകള്‍...
o പിന്നീട് സഭതന്നെ
നടത്തിയ ക്രൂര മര്ദനങ്ങള്‍ (ഇന്ക്വിഷിശന്‍-സ്ടയ്ക്), കുരിശു യുദ്ധങ്ങള്‍
എന്നിങ്ങനെ...
o മതങ്ങള്‍
തമ്മിലുള്ള സ്പര്‍ദ്ഥകള്‍ - തീവ്രവാധങ്ങള്‍... ഭീകരതകള്‍... കൊല്ലും കൊലയും, ക്രൂര
പീഡനങ്ങളും... (ഐഎസ്ഐ പോലുള്ള സംഘടനകള്‍... നക്സല്‍, മാവോ...)
o ഇന്ത്യയില്‍ തന്നെ
കണ്ടമാളിലെ അനുഭവങ്ങള്‍... ഒടുവില്‍, മതര്‍ തെരേസ സഹോദരിമാര്‍ക്ക് ശേഷം ഫാതര്‍
ടോണി എസ്ടിബിയ്ക്ക് ഉണ്ടായ ദാരുണ അനുഭവം... (ഇന്നോരുപക്ഷേ കുരിശിലെറ്റപ്പെട്ടെക്കാം..)
§ ഇവരേക്കാള്‍ മോശമാണോ,
ഭീരുവാണോ ശക്തനായ, കരുത്തനായ, ദൈവപുത്രനായ യേശു...
§ എങ്കില്‍പ്പിന്നെ
എന്തിനീ സഹധാപം, എന്തിനി ദുഃഖം? അത് അവിടുത്തെ കൊച്ചാക്കയില്ലേ?
നമുക്കും
യേശുവിനെപ്പോലെ നിസ്വാര്‍ത്ഥ ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമായ വേദനയെ ഏറ്റുവാങ്ങാം,
അതിലൂടെ സഹോദരങ്ങള്‍ക്ക് ആശ്വാസവും ആവശ്യങ്ങളും നിവര്‍ത്തിച്ചുകൊടുക്കാം. നോവുന്ന
ദാനംതന്നെയാണ് യാധാര്‍ത്ത ദാനം (വിധവയുടെ ചില്ലിക്കാശുപോലെ... ‘എന്നെപ്രതി സ്വന്തം
ജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍ അത് കണ്ടെത്തും’ Mt 10:39
- പങ്ക്രെഷ്യസ്, കുമാരപുരം
No comments:
Post a Comment