January 7, 2016:
നാന്തിരിക്കല്‍, വി. റീത്താ ദേവാലയം
തീര്‍ത്ഥാടന ദിനം
9.1.2015 Saturday
Gen 12:1-9; Heb 11:8-14; Jn 4:1-6
[...ഈ വന്ധ്യകാലത്തിലും പ്രതീക്ഷയുടെ
തിരിവെട്ടവുമായി വി.റീത്തയുടെ ഓര്‍മ്മതിരുനാള്‍ കാരുണ്യ മിഴികളുമായി ഭൂമിയാകെ
പ്രകാശമാനമാക്കാന്‍ ഒരു തീര്‍ത്ഥയാനം...// ...വയോജന ദിനം, ഇടവക ദിനം, ലഹരിവിരുദ്ധ ദിനം, തീര്‍ത്ഥാടന
ദിനം... യാനം – യാത്ര...
(‘ദൈവം... ചോരയിലും ചെളിയിലും ചോര്‍ന്നൊലിച്ച
ശരീരത്തിലേക്ക് ചേര്‍ന്നിരുന്നു. ദൈവത്തിന്‍റെ കുളിരാര്‍ന്ന മാറിടത്തില്‍ അവന്‍
തലചായ്ച്ചു കിടന്നു.’)]
-
‘പാടത്തെ പാവത്തിന്‍ കൈയിലെ ചേറില്‍, നാടന്‍ പണിപ്പുരക്കാരന്റെ വേര്‍പ്പില്‍,
ചേരിയില്‍, ചെറ്റപ്പുരയില്‍, അന്നത്തില്‍ ചേലില്‍ തുടിക്കുന്നു ദൈവം...
തീര്‍ത്ഥാടക സഭ: Lumen Gentium,
Vatican II [തീര്‍ത്ഥം-> ശുദ്ധ/വിശുദ്ധമാക്കാന്‍.../ ഭാരമില്ലാതെ,
ഭാണ്ടങ്ങളില്ലാതെ...
കഥ: ഒരാള്‍ നടക്കെ രണ്ടു ജോഡി കാല്‍പ്പാടുകള്‍...
കവിത: ‘ആദമും ദൈവവും’ –വിഷ്ണു നാരായണന്‍ നമ്പൂതിരി [ആദം
മടങ്ങി പോകാത്തതു കൊണ്ടാവും ദൈവം മാനവനായത്, മനുഷ്യനെത്തേടിവന്നത്...
എല്ലാം ഒരു പ്രവാഹം... മാറ്റം ഒന്ന് മാത്രമേ മാറ്റമില്ലാതുള്ളു...
കടലിലേക്ക് ഒഴുകുന്ന നദി... ഒഴുക്ക് അശാന്തിയാണ്... ലയനം ശാന്തിയും...
- ജീവിത യാത്ര...
-
‘യാത്ര, യാത്ര, ഒരിക്കലും ഒരിക്കലും അവസാനിക്കാത്ത യാത്ര...’
- ‘ചലനം, ചലനം, ചലനം... മാനവജീവിത പരിണാമത്തിന്‍
മയൂര സന്ദേശം...’ പ്രകൃതി സദാ സ്പന്ദിക്കുന്നു,
പ്രപഞ്ച ഗോളങ്ങള്‍, ശക്തികള്‍ ചലിക്കുന്നു...
- നമ്മള്‍ യാത്രികരാണ്, തീര്‍ത്ഥാടകരാണ്... [വ്യവഹാരതലം
യാത്രയുടെതാണ്...]
o
യാത്ര അവസാനിപ്പിച്ചപ്പോള്‍
സംസ്കാരവും സംസ്ക്രുതിയുമുണ്ടായി, നഗരവും നാഗരികതയും ഉണ്ടായി... അധികാരവും, ആധിപത്യവും,
ചൂഷണവും, മര്ദ്ധ നവുമുണ്ടായി... തിന്മയുണ്ടായി, പാപമുണ്ടായി...
o ‘ദൈവമേ, അങ്ങില്‍ വിലയം പ്രാപിക്കുന്നതുവരെ എന്‍റെ
ആത്മാവ് അസ്വസ്ഥമാണ്.’ –അഗസ്തീനോസ്
- ദൈവം സദാ (ജോലിയില്‍) വ്യാഭ്രുതനാണ്... നടക്കാന്‍
ഇറങ്ങുന്ന ദൈവം... ഇടപെടുന്ന ദൈവം...
- സഹവസിക്കുന്ന, സഞ്ചരിക്കുന്ന ദൈവം...
- അബ്രാമിന്റെ വിളി... ‘നിന്‍റെ ദേശത്തെയും ബന്ധുക്കളെയും
പിതൃഭവനത്തെയും വിട്ട്, ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്ക് പോവുക...’ [ഉല്‍പ്പത്തി
- മോശ: ‘നീ എന്‍റെ ജനമായ ഇസ്രായേല്‍
മക്കളെ ഈജിപ്തില്‍നിന്നു പുറത്തു കൊണ്ടുവരണം...’ [പുറപ്പാട്
o
(വാഗ്ദാന
പേടകത്തിലൂടെ ദൈവം കൂടെ സഞ്ചരിച്ചു...) ജെറുസലേം ദേവാലയവും ഇന്നിന്‍റെ
ദേവാലയങ്ങളും... വിഗ്രഹ ആരാധന...
o
പ്രവാസം...
o
മനുഷ്യാവധാരം
ചരിത്രത്തിലേക്കുള്ള ദൈവത്തിന്‍റെ കടന്നുവരവാണ്, നമ്മുടെ സഹചാരിയാകുവാന്‍,
നമ്മോടൊപ്പം സഞ്ചരിക്കുവാന്‍...
- യേശു: പാലസ്തീനയിലേക്കുള്ള യാത്ര, ഈജിപ്തിലേക്കുള്ള പാലായനം...
o
‘വഴിയും
സത്യവും ജീവനും ഞാനാണ്... [യോഹന്നാന്‍
o
ഞാനാണ് ആടുകളുടെ
വാതില്‍... [യോഹന്നാന്‍
o
ക്രിസ്തു മാര്‍ഗം...
[അപ്പ. പ്രവര്‍ത്തനങ്ങള്‍
§
ദിവ്യബലി/
ദിവ്യകാരുണ്യം -> പാഥേയം – പെസഹാ...
തീര്‍ത്ഥാടനം
യാത്രയാണ്... യാത്ര ചലനവും... എല്ലാം ഒരു പ്രവാഹമാണ്... ഈ പ്രപഞ്ചവും
പ്രകൃതിയുമൊക്കെ പ്രവഹിക്കുന്നു, ചലിക്കുന്നു...
തീര്‍ത്ഥം വിശുദ്ധീകരിക്കാനുള്ളതാണ്,
തീര്‍ത്ഥാടനാവും അതിനുവേണ്ടിതന്നെയാവണം, ശരീരത്തെയെന്നപോലെ മനസ്സിനേയും,
ആത്മാവിനെയും...
വിശ്വാസികള്‍,
ഭക്തര്‍ ഇങ്ങനെ വിശുദ്ദീക്രുതരായി ദൈവപ്രീതിയ്ക്ക് അര്‍ഹാരാവാന്‍, അങ്ങനെ
ആവശ്യമായ, യാചിക്കുന്ന കാര്യം സിദ്ധിക്കുവാന്‍ വേണ്ടിയും...
-
യാത്രയാണ് ഒരുപക്ഷേ യാഥാര്‍ത്ഥ്യവും...
o
ആഹാരത്തിനു വേണ്ടിയുള്ള അലച്ചില്‍, അധ്വാനം എല്ലാം
യാത്രയല്ലേ...
o
ഇണയെത്തേടിയും അലയണമല്ലോ...
§ ഒരുപക്ഷേ അലസതയുടെ
അനന്തരഫലമാവണം ഒരിടത്ത് കുട്ടിയടിക്കുക എന്നുള്ളത് – ആദ്യമൊക്കെ നാം കുറ്റി
പരിയന്മാരായിരുന്നു... നായാട്ടും, കന്നുകാലി
വളര്ത്തലുമൊക്കെ.. [nomads]
§ പിന്നീട്
സൌഹര്യപ്രദമായ ഒരിടത്ത് കൃഷിയുമോക്കെയായി, വളര്‍ത്തു മൃഗങ്ങളായി തംബടിക്കാന്‍
തുടങ്ങി....
§ ഇവിടെ സംവിധാനങ്ങള്‍
സജ്ജമാക്കെപ്പെടുന്നു, അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കപ്പെടുന്നു... നഗരവും
നാഗരീകതയുമാവുന്നു... സംസ്കാരവും സംസ്കൃതിയും...
§ ഈ
കെട്ടിക്കിടക്കലിലൂടെ അശുദ്ധിയും അഴുക്കും ഉണ്ടാവുന്നു..[അധികാരം, ആധിപത്യം,
അടിച്ചമര്‍ത്തല്‍, ചൂഷണം...]
ഈ ധുഷിപ്പിനെ
അധിജീവിക്കാനാണ് ദൈവം ആഹ്വാനം ചെയ്യുന്നത്, പുതിയ മേച്ചില്‍ സ്ഥലങ്ങള്‍ തേടുവാന്‍...
അബ്രാം-അബ്രാഹം..., യാക്കോബ്, മോശ,
-
പ്രവാസം ദൈവജനത്തിന്റെ അവിഭാജ്യ ഘടകമാണ്...
o
ദൈവം മനുഷ്യനായത്, അവരോടൊപ്പം സഹവസിക്കാനും,
സഞ്ചരിക്കാനുമാണ്..
o
ഉണ്ണിയായിരിക്കുംപോള്‍തന്നെ ദൈവപുത്രന്‍ പ്രവാസ അനുഭവം
സ്വന്തമായി...
o
തലചായ്ക്കാന്‍ ഒരിടമില്ലാതിരുന്നവന്‍, സദാ സഞ്ചാരി...
§ ശിഷ്യന്മാരെ
ലോകമെങ്ങും പോകാനാണ് ആഹ്വാനം...
No comments:
Post a Comment