4th Sept 2014:
അനുസ്മരണ ദിവ്യബലി
Msgr. John D. Bosco
Palayam Saturday, 6th Sept 2014.
മത്തായി 25:31-46
താല്പര്യ മേഖല: ദരിദ്രര്‍ക്ക്
സുവിശേഷം അറിയിക്കല്‍...
സാമൂഹിക പുരോഗതിയിലൂടെ ദരിദ്രോദ്ധാരണം...
“മരണമേ, നിന്‍റെ വിജയം എവിടെ? മരണമേ, നിന്‍റെ
(വിഷ) ദംശനം എവിടെ?” (I കോറി 15:
54-55) യേശുവിനു മാത്രം ഉയര്‍ത്താവുന്ന ചോദ്യം,
അതുകൊണ്ടുതന്നെ യേശു ശിഷ്യര്‍ക്കും, കാരണം “നിന്‍റെ സഹോദരന്‍ ഉയര്‍ത്തെഴുന്നേല്‍ക്കും...
എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും...” (Jn 11: 23ff) എന്ന് അവിടുന്ന് ഉറപ്പു തന്നിട്ടുണ്ട്. യേശുവിന്റെ ഉയിര്‍പ്പാണ് സഭയുടെ
ആദ്യത്തെയും എക്കാലത്തേയും പ്രഘോഷണം. (അ.പ്ര.2:36). “മരിച്ചവര്‍ക്ക് പുനരുദ്ധാനം ഇല്ലെങ്കില്‍
ക്രിസ്തു ഉയര്പ്പിക്കപ്പെട്ടിട്ടില്ല. ക്രിസ്തു ഉയിപ്പിക്കപ്പെട്ടില്ലെങ്കില്‍
ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥമാണ്” (I Cor 15: 13-14) എന്ന് പൌലോസും പ്രോഘോഷിച്ചത്.
എല്ലാവരും ജനിക്കുന്നത് ജീവിക്കാനാനെങ്കില്‍, യേശു ജനിച്ചത്
മരിക്കാന്‍ വേണ്ടിയായിരുന്നു... നിസ്വാര്‍ത്തതയുടെ പാരമ്യമായി... മാനവ രക്ഷാര്‍ത്തം.
നമ്മുടെ രക്ഷക്ക് അവിടുത്തെ മരണം അനിവാര്യമായിരുന്നു... “ഗോതമ്പു മണി നിലത്തു വീണു
അഴിയുന്നില്ലെങ്കില്‍ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അത് വളരെ ഫലം
പുറപ്പെടുവിക്കും” (Jn 12:24).
അങ്ങനെ സ്നേഹത്തോടെ, സന്തോഷത്തോടെ അവിടുന്ന് ജീവനെ സമര്‍പ്പിച്ചു...
എങ്കിലും യേശുപോലും കരഞ്ഞു, തന്റെ സുഹൃത്തായ ലാസറിന്റെ
ശവകുടീരത്തിനു മുന്നില്‍... മരണം സ്നേഹിക്കുന്നവര്‍ക്ക് താങ്ങാനാവാത്ത നൊമ്പരം
സമ്മാനിക്കും... അതേറ്റുവാങ്ങിയവരാണ് നാമോരോരുത്തരും... നമ്മുടെ പ്രീയങ്കരനായ
ബോസ്കോ അച്ഛന്റെ നിര്യാണത്തിലൂടെ...
“ശിഷ്യന്‍ ഗുരുവിനെക്കാളും, ഭൃത്യന്‍ യജമാനനെക്കാളും
വലിയവനല്ല” (Mt 10: 24).
അകാലത്തിലാനെങ്കിലും അദ്ദേഹത്തു മൃത്ത്യൂവിനു വിട്ടുകൊടുക്കേണ്ടിവന്നു...
എന്നാല്‍ വിസ്മ്രുതിക്ക് വിട്ടുകൊടുക്കില്ല... ആ ധന്യ സ്മരണയെ നാം എക്കാലവും സജീവമായി
സൂക്ഷിക്കും, അദ്ദേഹത്തിന്‍റെ നല്ല മൂല്യങ്ങള്‍ക്ക്, വിശ്വാസങ്ങള്‍ക്ക ജീവിന്‍ നല്‍കിക്കൊണ്ട്...
യേശുവിന്‍റെ ദരിദ്ര-ലളിത ജീവിതമല്ല അദ്ദേഹം
നയിച്ചിരുന്നത്... എന്നാല്‍ സഭയുടെ പൌരോഹിത്യ പാരമ്പര്യം അതിന്‍റെ അന്തസ്സും
ആഭിജാത്യത്തോടും, കുലീനതയോടും കൂടി ജീവിച്ചു...
-
ആരെയും ആകര്‍ഷിക്കുന്ന ഹൃദ്യമായ
പെരുമാറ്റം... വിശാലമായ സുഹൃദ് ബന്ധത്താല്‍ സമ്പന്നന്‍... സല്‍ക്കാര പ്രിയന്‍...
യാത്ര കൌതുകി...
-
അനുഗ്രഹീത ഗായകന്‍... തികഞ്ഞ
ചിത്രകാരന്‍....
-
സ്വന്തം കുടുമ്പത്തെ ഒരു കാരണവര്‍ക്ക്
തുല്യം ഒരുമിച്ചു നിര്‍ത്തിയ സ്നേഹധനന്‍...
സപ്തതിയുടെ നിറവിലാണ് അദ്ദേഹം നമ്മോടു യാത്ര പറഞ്ഞത്... ആ
ചുരുങ്ങിയ കാലയളവില്‍ ഒരു പുരുഷായുസ്സില്‍ ചെയ്തു തീര്‍ക്കാവുന്നതിലതികം അദ്ദേഹം
ചെയ്തു:
-
നിര്ദ്ധനര്‍ക്ക് 425 വീടുകള്‍ നിര്‍മിച്ച് “മനുഷ്യപുത്രന് തലചായ്ക്കാന്‍ ഇടമില്ല’
(Mt 8: 20) എന്ന രോദനത്തിന് പരിഹാരം നല്‍കി...
-
മനുഷ്യ മഹത്വത്തിന് മകുടോധാഹരണമായി 100 കക്കൂസുകള്‍ നിര്‍മിച്ച് കൊടുത്ത്...
-
40 മാലിന്യ നിര്‍മാര്‍ജന സംവിദാനം
-
21 കിണറുകള്‍ കുഴിപ്പിച്ചു...
-
50 പേര്‍ക്ക് അവുട് ബോഡ് എഞ്ചിനും 75 പേര്‍ക്ക് അവയോടൊപ്പം വള്ളങ്ങളും നല്‍കി പാവപ്പെട്ട കുടുംബങ്ങളെ സ്വശ്രയത്തിലേക്ക് വഴിനടത്തി...
-
കരുങ്കുളത്ത് ITC-യും, കൊല്ലംകോട്ടു Motor Driving School-ഉം, പള്ളത്ത് Typewriting Institute-ഉം സ്ഥാപിച്ചു സ്വയം തൊഴില്‍
കണ്ടെത്തുവാന്‍ യുവതലമുറയെ ശക്തരാക്കി...
-
മത്സ്യ ബന്ധന ബോട്ട് നിര്‍മാണ ശാല
-
പള്ളികള്‍, ഹാളുകള്‍, പള്ളിമേട
എന്നിവയ്ക്ക് പുറമേ...
മരണത്തെക്കാള്‍ ശക്തമാണ് സ്നേഹം... അതുകൊണ്ടാണ് സ്നേഹം
തന്നെയായ ദൈവപുത്രന്‍ മരണത്തെപ്പോലും അതിജീവിച്ചത്...
ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ കര്‍ത്താവ് യേശുവിനെ
അഭിഷേകം ചെയ്തത്...
‘എന്‍റെ ജനത്തിന്‍റെ ക്ലേശങ്ങള്‍ ഞാന്‍ കണ്ടു... രോദനം ഞാന്‍
കേട്ട്... യാതനകള്‍ ഞാന്‍ അറിയുന്നു...’
അഡ്വ. (ഫാ). പങ്കിറാസ
No comments:
Post a Comment