Friday, 27 June 2014

തിരുസഭ വിലക്കിയവരുമായി വിവാഹബന്ധമാരുത്.... [കണ്ണാന്തുറ, 27.06.2014]

തിരുസഭ വിലക്കിയവരുമായി വിവാഹബന്ധമാരുത്....
[കണ്ണാന്തുറ, 27.06.2014]
വിവാഹം:
ബന്ധങ്ങളില്‍-അഗാതവും,ആഴമുള്ളതും,ഗാഡവുമാണ്-വൈവാഹിഹബന്ധം...പ്രകൃതി ദത്തവും... ‘മനുഷ്യന്‍ ഏകാനായിരിക്കുന്നത് നന്നല്ല; അവനു ചേര്‍ന്ന ഇണയെ ഞാന്‍ നല്‍കും.’ (ഉത് 2:18)
ദൈവവും ഇസ്രായേലുമായുള്ള ബന്ധം ഭാര്യ-ഭര്‍തൃ ബന്ധവുമായി ഉപമിക്കുന്നുണ്ട്‌...
-      ‘പരിത്യക്തയെന്നു നീയോ... ഇനിമേല്‍ പറയപ്പെടുകയില്ല... എന്‍റെ സന്തോഷം എന്നു നീയും, വിവാഹിതയെന്നു നിന്റെ ദേശവും വിളിക്കപ്പെടും. എന്തെന്നാല്‍ കര്‍ത്താവ് നിന്നില്‍ ആനന്ദം കൊള്ളുന്നു; നിന്റെ ദേശം വിവാഹിതയാകും.’ (ഏശയ്യ 62:4).
-      ‘…സൃഷ്ടിയുടെ ആരംഭം മുതലേ ദൈവം അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു... അവര്‍ ഇരുവരും ഒരു ശരീരമായിത്തീരുകയും ചെയ്യും... ദൈവം സംയോജിപ്പിച്ചത് മനുഷ്യന്‍ വേര്പെടുത്താതിരിക്കട്ടെ...’ (മര്‍ക്കോസ് 10:6-9).
-      സഭയ്ക്കും മുന്‍പേയുള്ള സംവിധാനമാണ് വിവാഹം...
-      യേശുവിന്റെ സമീപനം സ്നേഹ സമീപനമാണ്... അത് നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാന്‍ ഉള്ളതല്ല പൂര്‍ത്തിയാക്കാന്‍ ഉള്ളതാണ്.. (മത്തായി 5:17).
-      ഗാര്‍ഹിക സഭ... ഫുല്‍ടന്‍ ഷീനിന്റെ കഥ...

സഭാവിലക്ക് :
-      വ്യവസ്ഥാഭിത സഭ മൂന്നാം നൂറ്റാണ്ടിനു ശേഷം മാത്രമാണ്...
-      ഇത് ഒരു കെട്ടുറപ്പുള്ള, അച്ചടക്കമുള്ള, ശക്തമായ നിയമ വ്യവസ്ഥകള്‍ക്ക് വിധേയമായ ഒന്നാണ്...
-      നിയമ ലംഘനം സ്വാഭാവികമാണ്...
-      അത്തരക്കാരെ ശിക്ഷിക്കുന്ന രീതികളില്‍ ഒന്നാണ് വിലക്ക്...
-      അത്തരം വിലക്കാണ് പരാമര്‍ശ വിഷയം...

സഭാവിലക്ക് നിയമത്തിന്റെ പശ്ചാത്തലത്തിലാണ്... സ്നേഹത്തിന്റെതിലല്ല!
...ക്രിസ്തുവിന്‍റെ ശരീരം മുഖേന നിയമത്തിനു നിങ്ങള്‍ മരിച്ചവരായി... നാം നമ്മെ അടിമപ്പെടുത്തിയിരുന്നതിനു മരിച്ചു നിയമത്തില്‍നിന്നു മോചിതരായി...’ (Rom 7: 1ff esp. 4, 6)

യേശുവിന്റെ സമീപനം:
-      കാണാതെപോയതിനെ കണ്ടെത്തുന്ന സമീപനം... (ലൂക്കാ 15: 1-7; 8-10; 11-32)
-      ക്ഷമ... (മത്തായി 6:9ff, esp. 12, 14-15)
-      അന്യരെ വിധിക്കരുത് (മത്തായി 7:1ff)
-      പിടിക്കപ്പെട്ട വ്യഭിചാരിണി... (യോഹ  8:1-11)
-      കാനായിലെ വിവാഹം... (യോഹ 2:1ff)
-      സമരിയാക്കാരി... ‘അഞ്ചു ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്നു. ഇപ്പോഴുള്ളവന്‍  നിന്റെ ഭര്‍ത്താവല്ല...’ (4:1ff – esp. 16-18)
-      ഒറ്റുകൊടുക്കാനിരുന്നവനും അപ്പം പങ്കുവച്ചവന്‍...
-      തള്ളിപ്പറഞ്ഞവനെത്തന്നെ തലപ്പത്ത് പ്രതിഷ്ടിച്ചവന്‍...

ഫ്രാന്‍സിസ് പാപ്പ: (സ്വവര്‍ഗ്ഗ രതിക്കാരെ) വിധിക്കാന്‍.... ദൈവത്തിന്‍റെ കരുണയെ, ക്ഷമയെ വിലക്കാന്‍ ഞാന്‍ ആരാണ്... കരുണയും, ക്ഷമയും ദൈവികതയുടെ അന്തസത്തയാണ... 
-      സഭ വിശാലമാകണം... നിയമങ്ങളും ശിക്ഷകളും പതുക്കെ മാനുഷികമാക്കണം, സഭ ദൈവീകമാവണം... ക്ഷമിക്കണം... ഉള്‍ക്കൊള്ളണം...  
-      ഇതിനു എന്തും അനുവതിക്കുന്ന, അംഗീകരിക്കുന്ന അവസ്ഥ എന്നര്‍ദ്ധമാക്കേണ്ടാതില്ല... നിയന്ത്രണങ്ങളും, ശിക്ഷണങ്ങളും, വേണ്ടിവന്നാല്‍ ശിക്ഷയുമൊക്കെ ആവാം, മാനുഷീകതയോടെ, സ്നേഹത്തോടെ, സഹിഷ്ണുതയോടെ എന്നുമാത്രം... ‘വളക്കാം, ഒടിക്കരുതെന്നേയുള്ളൂ...   

No comments: