Sunday, 15 June 2008

തിരുവനന്തപുരം അതിരൂപതാ ചരിത്രം- തുടര്‍ച്ച...

സംസ്കാരങ്ങളെല്ലാംതന്നെ ഉദ്ഭവിച്ച്ചത നദീതടങ്ങളിലാണ് എങ്കിലും അവയെല്ലാം പടര്‍ന്നു പന്തലിച്ച്ചത് കടല്‍ തീരങ്ങളിലാണ്. അവിടെയാണ് നമ്മുടെ പൂര്‍വീകര്‍ ഉപജീവനം നടത്തിയതും ജീവിച്ച്ചതും. കടലോട് മല്ലിടിച്ച്ചു അദ്വാനിച്ച്ചു ജീവിച്ച അവര്‍ ആരുടെയും ആശ്രിതര്‍ ആയിരുന്നില്ലാ. അതുകൊണ്ടുതന്നെ അഭിമാനികളും ആയിരുന്നു. കടല്‍ തുടങ്ങുന്നിടമാണല്ലോ കരയുടെ ആരംഭമോ അവസ്സാനമോ ആകുന്നതു. കരയുടെ ഉള്ളില്‍ അതിവസിക്കുന്നവര്‍ക്കിത് അവസ്സാനമായിരിക്കാം. അങ്ങനെയായിരിക്കാം നാം പാര്ശ്വവര്ത്തികളായത് അല്ലെങ്കില്‍ പാര്ശ്വവല്‍ക്കരിക്കപെട്ടത്‌.

എന്നാല്‍ ഇനി അത് അങ്ങനെയല്ല എന്ന് എല്ലാവര്ക്കും അറിയാമെങ്കിലും ചിലര്‍ക്കത് സമ്മതിക്കാന് വയ്യാ. ആ മൂഢന്മാരെ സമ്മതിപ്പികേണ്ടതില്ലെങ്കിലും, നാം അത് അവഗണിക്കാന്‍ പാടില്ലാ. ഈ പശ്ചാത്തലത്തില്‍ തീര പുത്രിയായ നമ്മുടെ അതിരൂപതാ ചരിത്രം ഒന്നു മനസ്സിലാക്കാന്‍ ശ്രമിക്കാം.

ഭാരത സഭയുടെതന്നെ മാത്രുസ്ഥാനിയായ കൊല്ലം രൂപതയില്‍നിന്നും ആയിരത്തിതൊളളായിരത്തി മുപ്പത്തിഏഴാം [൧൯൩൭]-ആം ആണ്ട് ജൂലൈ മാസം ഒന്നാം തിയതി തിരുവനന്തപുരം രൂപത ജനിച്ച്ചുവീണത്. ഇനി ഈ മുത്തശ്ശി അമ്മയുടെ ചരിത്രം ഒന്നു ഓടിച്ചു നോക്കാം.

നാലാം നൂറ്റാണ്ടോടുകൂടി പേര്‍ഷ്യയില്‍ മതപീഢനം കാരണം പല ക്രിസ്ത്യാനികളും പാലായനം ചെയ്തു. അവരില്‍ ചിലര്‍ അപ്പോഴേ വ്യാബാര കേന്ദ്രമായ കൊല്ലത്തേക്ക്‌ കുടിയേറി. കൊസ്മോസ് ഇന്ടിക്കപ്ലുസ്തോസ് എന്ന ബൈസന്റിയന് സന്യാസി തന്റെ "ക്രിസ്ത്യന്‍ ടോപോഗ്രഫി" എന്ന പുസ്തകത്തില്‍ തന്റെ കേരള പര്യടനത്തില്‍ അഞ്ഞൂറ്റി ഇരുപത്-ഇരുപത്തിയന്ച്ചു കാലഘട്ടത്തില് അവിടെ ഒരു കൃത്യന്‍ സമൂഹവും പേര്ശ്യക്കാരനായ ഒരു ബിഷോപ്പും ഉണ്ടായിരുന്നതായി പറയുന്നു.

പിന്നെ പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ത്തത്തില്‍ കൊല്ലം മിഷനറി പര്യടനങ്ങളുടെ ഒരു കേന്ദ്രമായി മാറിക്കഴിഞ്ഞിരുന്നു. പതിമൂന്നും പതിനാലും നൂറ്റാണ്ടുകളില്‍ കൊല്ലം സന്നര്ഷിച്ച്ച ഫ്രാന്സിസ്കാന്‍ ടോമിനികാന്‍ സന്യസിവര്യന്മാര്‍ അവിടെ സജീവമായ ഒരു ക്രൈസ്തവ സമൂഹം ഉണ്ടായിരുന്നതായി അവരുടെ കത്തുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈവക കാരണങ്ങളാല്‍ തന്റെ അവിഗ്ജോന്‍ പ്രവാസത്തിനിടെ ജോണ്‍ ഇരുപത്തിരന്ടാം പാപ്പ ആയിരത്തി മുന്നൂറ്റി ഇരുപത്തിഒന്പതാം ആണ്ട് ആഗ്സ്ട്ട് മാസം ഒന്‍പതാം തിയതി കൊല്ലം രൂപതയായി പ്രഖ്യാബിച്ച്ചു. പേര്‍ഷ്യയിലെ സല്ടനി അതിരൂപതയുടെ സഫ്രാഗന്‍ രൂപതയായി ഭാരതത്തിലെ ആദ്യ രൂപതയായി കൊല്ലത്തെ ഉയര്‍ത്തി. അതായത് പോര്ച്ചുഗീസ്കാര്‍ക്ക് എത്രയോ മുന്‍പേതന്നെ സജീവ ക്രൈസ്തവ സാന്യത്യം ഇവിടെ ഉണ്ടായിരുന്നു എന്നത് വ്യക്തമാണ്.

പോര്‍ച്ചുഗീസുകാരുടെ വരവോടുകൂടി പുതിയ ക്രൈസ്തവ സമൂഹങ്ങളും കേന്ദ്രങ്ങളും ഉണ്ടാവുകയും അത് പിന്നീട് ആയിരത്തി അഞ്ഞൂറ്റി മുപ്പത്തി മൂന്നില്‍ ഗോവാ രൂപതയുടെ സ്ഥാപനത്തില്‍ പര്യവസാനിക്കയുമ്ചെയതു. ഇതോടെ കൊല്ലം ഗോവയുടെ ഭാഗമായി. വീണ്ടും ആയിരത്തി അഞ്ഞൂറ്റി അമ്പത്തി ഏഴില്‍ ഗോവയുടെ സഫ്രാഗന്‍ രൂപതയായി കൊച്ചി പ്രക്യഭിക്കപ്പെട്ടപ്പോള്‍ കൊല്ലം കൊച്ചിയുടെ ഭാഗമായി.

പിന്നീട് ആയിരത്തി എണ്ണൂറ്റി മുപ്പത്തി എട്ടില്‍ ഗ്രഗരി പതിനാറാമന്‍ പാപ്പ കൊച്ചിയെ പുതുതായി സ്ഥാബിച്ച്ച മലബാര്‍[വരാപ്പുഴ] വിക്കാരിയട്ടിനോട് ലയിപ്പിച്ചു. വീണ്ടും എണ്ണൂറ്റി നാല്‍പ്പത്തി അന്ച്ചു മെയ് പന്ത്രണ്ടിന് ഈ വിക്കാരിയററിനെ വരാപ്പുഴ, മാന്ഗ്ളോര്, കൊല്ലം എന്ന് മൂന്നായി തിരിച്ചു.

No comments: