എഴുപത്തിയഞ്ചു വര്ഷത്തിന്റെ നിറവിലേക്ക് നടന്നടുക്കുന്ന ഈ തീര സുന്ദരിയുടെ പഴമയിലേക്ക് ഒരു തിരിഞ്ഞു നോട്ടം. എല്ലാ ചരിത്രങ്ങള്‍ക്കും എന്നപോലെ ഭാരത സഭാ ചരിത്രത്തിനും പാരമ്പര്യം എന്ന പേരില്‍ ഐതീഹങ്ങളുടെ അകമ്പടിയുണ്ട്. യേശുവിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരില്‍ സംശയാലുവായ തോമസ് ഇവിടെ വന്നു 'ബ്രാഹ്മണന്‍'മാരെ മാത്രം തേടിപ്പിടിച്ചു സ്നാനപ്പെടുത്തി എന്നതും അത്തരത്തില്‍ ഒന്നു മാത്രമാണ്. അങ്ങനെ കിട്ടിയെന്നു അവകാശപ്പെടുന്ന വിശ്വാസ വെളിച്ചം ഫ്രാന്‍സിസ് സേവ്യര്‍ വരുന്നതുവരെ പറയുടെ അടിയില്‍ സൂട്ഷിച്ച്ചു എന്നതും വിരോധാഭാസം അല്ലാതെന്തുപറയാന്‍. ഇനി അങ്ങനെ സാക്ച്ചാല്‍ തോമസ് തന്നെ സ്നാനപ്പെടുത്തി എങ്കില്‍ അത്തരക്കാര്‍ എങ്ങനെ 'സുറിയാനി'ക്രൈസ്തവര്‍ ആയി? അപ്പോള്‍ ഏതോ ഒരു സിരിയാക്കാരന്‍ ആയിരിക്കണമല്ലോ ഇവരുടെ പൂര്‍വപിതാവ്? ഇതൊക്കെ പോട്ടെ, സാക്ച്ചാല്‍ തൊമ്മനോ അതല്ല ക്നാനായ തൊമ്മനോ ആയിക്കൊള്ളട്ടെ, ഇവര്‍ സ്നാനപ്പെടുത്തിയത് 'ബ്രാഹ്മണരെ' ആണെന്കില്‍ ആ ബ്രാഹ്മണര്‍ എന്ന് മുതലാണ് കള്ള് കുടിക്കാനും പന്നി ഇറച്ചി കഴിക്കാനും തുടങ്ങിയത്? ഈ പൊങ്ങച്ചത്തിന്ടെ
പിന്‍ബലം ഐതീഹമല്ലാതെ മറ്റെന്താവാനാണ്? നമ്മുടെ പുറത്തു കുതിര കയറാത്താതുവരെ അവരുടെ പൊങ്ങച്ചം അവര്‍ ചുമക്കട്ടെ, നമക്ക് നമ്മുടെ ചരിത്രം നോക്കാം.
Sunday, 15 June 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment