പോര്ച്ചുഗീസ്കാരുടെ ആതിപത്യം അവസാനിച്ഛതോടെ പദ്രവാടോ സ്ഥാപനങ്ങളും ക്ഷയിച്ചു തുടങ്ങി. അങ്ങനെയാണ് ആയിരത്തി അറുനൂറ്റി അമ്പത്തി ഏഴില്‍ മലബാര്‍ വിക്കാരയാട്ട് സ്ഥാപിതമാകുന്നത്. പിന്നീട് ഇതു ആയിരത്തി എഴുനൂറ്റി ഒന്‍പതു മാര്‍ച്ച് മാസം പതിമൂന്നാം തിയതി വരാപ്പുഴ വിക്കാരയാട്ട് ആകുന്നതു. ഇതിനെ തുടര്‍ന്നു ആയിരത്തി എന്നൂട്ടി മുപ്പത്തി എട്ടില്‍ [ മാര്‍ച്ച് ഇരുപത്തി നാലാം തിയതി] കൊച്ചി രൂപത ഇതിനോട് ലയിപ്പിക്കപ്പെട്ടു. എന്നാല്‍ ആയിരത്തി എന്നൂട്ടി എന്പത്തി ആരില്‍ [ ജൂണ്‍ മാസം ഇഉപട്തി മൂന്നാം തിയതി] ലിയോ പതിമൂന്നാമന്‍ പാപ്പ കൊച്ചി രൂപതയെ പുനര്സ്ഥാപിച്ച്ചു. ഇതോടെ വരാപ്പുഴ വിക്കാരിയട്ട് അതിരൂപതയായി ഉയര്‍ത്തപ്പെടുകയും അതിന്റെ സഫ്രാങാന്‍ രൂപതയായി കൊല്ലം രൂപികരിക്കപെട്ടു. ഏതാണ്ട് ഈ സമയത്ത് തന്നെയാണ് ഇന്ത്യന്‍ ഹൈരാര്‍ക്കി സ്ഥാപിതമായതും [ ആയിരത്തി എന്നൂട്ടി അന്പത്തി മൂന്നു മാര്‍ച്ച് മാസം പതിനന്ചാം തിയതി].
ഏതാണ്ട് അര നൂറ്റാണ്ടിനു ശേഷം കൊല്ലം വിഭജിച്ചു തമിഴ് ഭാഷ സംസാരിക്കുന്നു ഭാഗങ്ങലെല്ലാം ഉള്‍പ്പെടുത്തി കൊട്ടാര്‍ രൂപത ആയിരത്തി തൊള്ളായിരത്തി മുപ്പതു മേ ഇരുപ്പത്തി ആറിനു സ്ഥാപിച്ചു. തുടര്‍ന്നു ആയിരത്തി തൊള്ളായിരത്തി മുപ്പത്തി ഏഴില്‍ തിരുവനന്തപുരം രൂപത രൂപം കൊണ്ടു, ജൂലൈ ഒന്നാം തിയതി.
ആയിരത്തി തൊള്ളായിരത്തി അന്പത്തി രണ്ടു ജൂണ്‍ മാസം പത്തൊന്‍പതാം തിയതി പീയൂസ് പന്ത്രണ്ടാമന്‍ പാപ്പ ആലപ്പുഴ രൂപത സ്ഥാപിച്ചു. ഇതോടെ കൊച്ചി രൂപതയുടെ തിരുവനന്തപുരം മിഷന്‍ അല്ലെന്കില്‍ നാലാം ഡിസ്ടൃക്ട്ട് എന്നറിയപ്പെട്ട പള്ളിത്തുറ മുതല്‍ ഇരയുമന്ന്തുറ വരെയുളള ഇടവകകള്‍ താല്‍ക്കാലികമായി തിരുവനന്തപുരം രൂപതയോട് ചേര്ക്കപ്പെട്ടത്. പിന്നീടിത് ആയിരത്തി തൊള്ളായിരത്തി അന്പത്തി അന്ച്ചു മേ മാസം ഇരുപതാം തിയതി തിരുവനന്തപുരത്തോട് സ്ഥായിയായി ചേര്‍ത്തു . ഇതേ വര്ഷം തന്നെയാണ് തിരുവനന്തപുരത്തിനു തദ്ദേശിയനായ ബിഷപ്പ് പെരെരയെ സഹായ മേത്രാനായി ലഭിച്ചത്.
Monday, 16 June 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment