Wednesday, 25 June 2008

Rumi Sayings...

"When you lose all sense of self
the bonds of a thousand chains will vanish."

"Why are you so enchanted by this world
when a mine of gold lies within you?"
Jalal-al-Din Rumi, Maulana "In the Arms of the Beloved." (Translations by Jonathan Star), Penguin Putnam Inc., NY, 1997.

Monday, 16 June 2008

തിരുവനന്തപുരം രൂപതാ ചരിത്രം - തുടര്‍ച്ച ൩

പോര്ച്ചുഗീസ്കാരുടെ ആതിപത്യം അവസാനിച്ഛതോടെ പദ്രവാടോ സ്ഥാപനങ്ങളും ക്ഷയിച്ചു തുടങ്ങി. അങ്ങനെയാണ് ആയിരത്തി അറുനൂറ്റി അമ്പത്തി ഏഴില്‍ മലബാര്‍ വിക്കാരയാട്ട് സ്ഥാപിതമാകുന്നത്. പിന്നീട് ഇതു ആയിരത്തി എഴുനൂറ്റി ഒന്‍പതു മാര്‍ച്ച് മാസം പതിമൂന്നാം തിയതി വരാപ്പുഴ വിക്കാരയാട്ട് ആകുന്നതു. ഇതിനെ തുടര്‍ന്നു ആയിരത്തി എന്നൂട്ടി മുപ്പത്തി എട്ടില്‍ [ മാര്‍ച്ച് ഇരുപത്തി നാലാം തിയതി] കൊച്ചി രൂപത ഇതിനോട് ലയിപ്പിക്കപ്പെട്ടു. എന്നാല്‍ ആയിരത്തി എന്നൂട്ടി എന്പത്തി ആരില്‍ [ ജൂണ്‍ മാസം ഇഉപട്തി മൂന്നാം തിയതി] ലിയോ പതിമൂന്നാമന്‍ പാപ്പ കൊച്ചി രൂപതയെ പുനര്സ്ഥാപിച്ച്ചു. ഇതോടെ വരാപ്പുഴ വിക്കാരിയട്ട് അതിരൂപതയായി ഉയര്‍ത്തപ്പെടുകയും അതിന്റെ സഫ്രാങാന്‍ രൂപതയായി കൊല്ലം രൂപികരിക്കപെട്ടു. ഏതാണ്ട് ഈ സമയത്ത് തന്നെയാണ് ഇന്ത്യന്‍ ഹൈരാര്‍ക്കി സ്ഥാപിതമായതും [ ആയിരത്തി എന്നൂട്ടി അന്പത്തി മൂന്നു മാര്‍ച്ച് മാസം പതിനന്ചാം തിയതി].

ഏതാണ്ട് അര നൂറ്റാണ്ടിനു ശേഷം കൊല്ലം വിഭജിച്ചു തമിഴ് ഭാഷ സംസാരിക്കുന്നു ഭാഗങ്ങലെല്ലാം ഉള്‍പ്പെടുത്തി കൊട്ടാര്‍ രൂപത ആയിരത്തി തൊള്ളായിരത്തി മുപ്പതു മേ ഇരുപ്പത്തി ആറിനു സ്ഥാപിച്ചു. തുടര്‍ന്നു ആയിരത്തി തൊള്ളായിരത്തി മുപ്പത്തി ഏഴില്‍ തിരുവനന്തപുരം രൂപത രൂപം കൊണ്ടു, ജൂലൈ ഒന്നാം തിയതി.

ആയിരത്തി തൊള്ളായിരത്തി അന്പത്തി രണ്ടു ജൂണ്‍ മാസം പത്തൊന്‍പതാം തിയതി പീയൂസ് പന്ത്രണ്ടാമന്‍ പാപ്പ ആലപ്പുഴ രൂപത സ്ഥാപിച്ചു. ഇതോടെ കൊച്ചി രൂപതയുടെ തിരുവനന്തപുരം മിഷന്‍ അല്ലെന്കില്‍ നാലാം ഡിസ്ടൃക്ട്ട് എന്നറിയപ്പെട്ട പള്ളിത്തുറ മുതല്‍ ഇരയുമന്ന്തുറ വരെയുളള ഇടവകകള്‍ താല്‍ക്കാലികമായി തിരുവനന്തപുരം രൂപതയോട് ചേര്ക്കപ്പെട്ടത്. പിന്നീടിത് ആയിരത്തി തൊള്ളായിരത്തി അന്പത്തി അന്ച്ചു മേ മാസം ഇരുപതാം തിയതി തിരുവനന്തപുരത്തോട് സ്ഥായിയായി ചേര്‍ത്തു . ഇതേ വര്ഷം തന്നെയാണ് തിരുവനന്തപുരത്തിനു തദ്ദേശിയനായ ബിഷപ്പ് പെരെരയെ സഹായ മേത്രാനായി ലഭിച്ചത്.

തിരുവനന്തപുരം രൂപതാ ചരിത്രം- തുടര്‍ച്ച ൩

thi

തിരുവനന്തപുരം രൂപതാ-തുടര്‍ച്ച ൩

തിരുവനന്തപുരം അതിരൂപതാ ചരിത്രം- തുടര്‍ച്ച ൨

ആയിരത്തി നാനൂറ്റി തൊണ്ണൂറ്റി എട്ടു മെയ് മാസം ഇരുപതാം തിയതി കോഴിക്കോടിനു സമീബം കാപ്പാട് കടപ്പുറത്ത് ധീര നാവികനായ വാസ്കോ ഡാ ഗാമ വന്നിറങ്ങിയത്‌ മുതല്‍ ഭാരത ദേശ ചരിത്രത്തിനും സഭാ ചരിത്രത്തിനും സമൂലമായ മാറ്റം അനിവാര്യമായി. ഇതിന് ശേഷം രണ്ടാമത്തെ പര്യടനം ക്യാപ്ടന്‍ അല്‍്വാരെസ് കാബ്രലിന്റെ നേതൃത്വത്തില്‍ ആയിരത്തി അഞ്ഞൂറു നവംബര്‍ മാസം ഇരുപത്തി ആറാം തിയതി കൊച്ചിയില്‍ എത്തി. ഗാമ ഇന്ത്യയുടെ വൈസ്രോയിയായി ആയിരത്തി അഞ്ഞൂറ്റി ഇരുപത്തി നാല് ഡിസംബര്‍ മാസം നാലാം തിയതി കൊച്ചിയില്‍ എത്തി.

ഇതിനിടെ ആയിരത്തി അഞ്ഞൂറ്റി മുപ്പത്തി നാല് നവംബര്‍ മാസം മൂന്നാം തിയതി ഗോവാ ഒരു രൂപത ആയിക്കഴിഞ്ഞി‌രുന്നു. ഇവിടെയാണ് ഭാരത സഭാ ചരിത്രത്തിലെ യഥാര്‍ത്ത നായകന്‍, ഈശോ സഭാ അംഗം ഫ്രാന്‍സിസ് സേവ്യര്‍ ആയിരത്തി അഞ്ഞൂറ്റി നാല്‍പ്പത്തി രണ്ടു മേ മാസം ആറാം തിയതി വന്നിറങ്ങുന്നത്.

ഇതിനുശേസമാണ് ആയിരത്തി അഞ്ഞൂറ്റി അമ്പത്തി ഏഴില്‍ പോള്‍ നാലാം പാപ്പ കൊച്ചിയെ ഒരു രൂപതയായി ഉയര്ത്തുന്നത്, ഫെബ്രുവരി മാസം നാലാം തിയതി കൃത്യമായി. ഈ രൂപതയുടെ അതിര്‍ത്തികള്‍ കാസര്‍ഗോട് മുതല്‍ കന്യാകുമാരി വരെയാണ്.

പോര്‍ച്ചുഗീസ് ജൈത്ര യാത്ര ആയിരത്തി അറുനൂറ്റി അറുപത്തി ഒന്നില്‍ ഡച്ച്ചുകാരുടെ ആതിപത്യത്തോടെ അവസാനിക്കുകയാണ്. ഡച്ച്ചു കാലം സഭയുടെ ഇരുണ്ട കാലമാണ്. ഡച്ച്ചുകാരെ തിരുവിതാംകൂര്‍ രാജാവ് മാര്‍ത്താണ്ട വര്മാ തന്റെ മത്സ്യത്തോഴിലാളി പോരാളികളാല്‍ നിറഞ്ഞ നാവികസേനാ ബലത്താല്‍ പരാജയപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ആയിരത്തി എണ്ണൂറ്റി എട്ടില്‍ വേലുത്തമ്പി ദളവയുടെ നേതൃത്വത്തില്‍ മതപീഠനം അഴിച്ച്ചുവിടപ്പെടുകയും സഭാ വീണ്ടും നിശബ്ദയാക്കപ്പെടുകയുമാണുണ്ടായത്.

Sunday, 15 June 2008

തിരുവനന്തപുരം അതിരൂപതാ ചരിത്രം- തുടര്‍ച്ച...

സംസ്കാരങ്ങളെല്ലാംതന്നെ ഉദ്ഭവിച്ച്ചത നദീതടങ്ങളിലാണ് എങ്കിലും അവയെല്ലാം പടര്‍ന്നു പന്തലിച്ച്ചത് കടല്‍ തീരങ്ങളിലാണ്. അവിടെയാണ് നമ്മുടെ പൂര്‍വീകര്‍ ഉപജീവനം നടത്തിയതും ജീവിച്ച്ചതും. കടലോട് മല്ലിടിച്ച്ചു അദ്വാനിച്ച്ചു ജീവിച്ച അവര്‍ ആരുടെയും ആശ്രിതര്‍ ആയിരുന്നില്ലാ. അതുകൊണ്ടുതന്നെ അഭിമാനികളും ആയിരുന്നു. കടല്‍ തുടങ്ങുന്നിടമാണല്ലോ കരയുടെ ആരംഭമോ അവസ്സാനമോ ആകുന്നതു. കരയുടെ ഉള്ളില്‍ അതിവസിക്കുന്നവര്‍ക്കിത് അവസ്സാനമായിരിക്കാം. അങ്ങനെയായിരിക്കാം നാം പാര്ശ്വവര്ത്തികളായത് അല്ലെങ്കില്‍ പാര്ശ്വവല്‍ക്കരിക്കപെട്ടത്‌.

എന്നാല്‍ ഇനി അത് അങ്ങനെയല്ല എന്ന് എല്ലാവര്ക്കും അറിയാമെങ്കിലും ചിലര്‍ക്കത് സമ്മതിക്കാന് വയ്യാ. ആ മൂഢന്മാരെ സമ്മതിപ്പികേണ്ടതില്ലെങ്കിലും, നാം അത് അവഗണിക്കാന്‍ പാടില്ലാ. ഈ പശ്ചാത്തലത്തില്‍ തീര പുത്രിയായ നമ്മുടെ അതിരൂപതാ ചരിത്രം ഒന്നു മനസ്സിലാക്കാന്‍ ശ്രമിക്കാം.

ഭാരത സഭയുടെതന്നെ മാത്രുസ്ഥാനിയായ കൊല്ലം രൂപതയില്‍നിന്നും ആയിരത്തിതൊളളായിരത്തി മുപ്പത്തിഏഴാം [൧൯൩൭]-ആം ആണ്ട് ജൂലൈ മാസം ഒന്നാം തിയതി തിരുവനന്തപുരം രൂപത ജനിച്ച്ചുവീണത്. ഇനി ഈ മുത്തശ്ശി അമ്മയുടെ ചരിത്രം ഒന്നു ഓടിച്ചു നോക്കാം.

നാലാം നൂറ്റാണ്ടോടുകൂടി പേര്‍ഷ്യയില്‍ മതപീഢനം കാരണം പല ക്രിസ്ത്യാനികളും പാലായനം ചെയ്തു. അവരില്‍ ചിലര്‍ അപ്പോഴേ വ്യാബാര കേന്ദ്രമായ കൊല്ലത്തേക്ക്‌ കുടിയേറി. കൊസ്മോസ് ഇന്ടിക്കപ്ലുസ്തോസ് എന്ന ബൈസന്റിയന് സന്യാസി തന്റെ "ക്രിസ്ത്യന്‍ ടോപോഗ്രഫി" എന്ന പുസ്തകത്തില്‍ തന്റെ കേരള പര്യടനത്തില്‍ അഞ്ഞൂറ്റി ഇരുപത്-ഇരുപത്തിയന്ച്ചു കാലഘട്ടത്തില് അവിടെ ഒരു കൃത്യന്‍ സമൂഹവും പേര്ശ്യക്കാരനായ ഒരു ബിഷോപ്പും ഉണ്ടായിരുന്നതായി പറയുന്നു.

പിന്നെ പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ത്തത്തില്‍ കൊല്ലം മിഷനറി പര്യടനങ്ങളുടെ ഒരു കേന്ദ്രമായി മാറിക്കഴിഞ്ഞിരുന്നു. പതിമൂന്നും പതിനാലും നൂറ്റാണ്ടുകളില്‍ കൊല്ലം സന്നര്ഷിച്ച്ച ഫ്രാന്സിസ്കാന്‍ ടോമിനികാന്‍ സന്യസിവര്യന്മാര്‍ അവിടെ സജീവമായ ഒരു ക്രൈസ്തവ സമൂഹം ഉണ്ടായിരുന്നതായി അവരുടെ കത്തുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈവക കാരണങ്ങളാല്‍ തന്റെ അവിഗ്ജോന്‍ പ്രവാസത്തിനിടെ ജോണ്‍ ഇരുപത്തിരന്ടാം പാപ്പ ആയിരത്തി മുന്നൂറ്റി ഇരുപത്തിഒന്പതാം ആണ്ട് ആഗ്സ്ട്ട് മാസം ഒന്‍പതാം തിയതി കൊല്ലം രൂപതയായി പ്രഖ്യാബിച്ച്ചു. പേര്‍ഷ്യയിലെ സല്ടനി അതിരൂപതയുടെ സഫ്രാഗന്‍ രൂപതയായി ഭാരതത്തിലെ ആദ്യ രൂപതയായി കൊല്ലത്തെ ഉയര്‍ത്തി. അതായത് പോര്ച്ചുഗീസ്കാര്‍ക്ക് എത്രയോ മുന്‍പേതന്നെ സജീവ ക്രൈസ്തവ സാന്യത്യം ഇവിടെ ഉണ്ടായിരുന്നു എന്നത് വ്യക്തമാണ്.

പോര്‍ച്ചുഗീസുകാരുടെ വരവോടുകൂടി പുതിയ ക്രൈസ്തവ സമൂഹങ്ങളും കേന്ദ്രങ്ങളും ഉണ്ടാവുകയും അത് പിന്നീട് ആയിരത്തി അഞ്ഞൂറ്റി മുപ്പത്തി മൂന്നില്‍ ഗോവാ രൂപതയുടെ സ്ഥാപനത്തില്‍ പര്യവസാനിക്കയുമ്ചെയതു. ഇതോടെ കൊല്ലം ഗോവയുടെ ഭാഗമായി. വീണ്ടും ആയിരത്തി അഞ്ഞൂറ്റി അമ്പത്തി ഏഴില്‍ ഗോവയുടെ സഫ്രാഗന്‍ രൂപതയായി കൊച്ചി പ്രക്യഭിക്കപ്പെട്ടപ്പോള്‍ കൊല്ലം കൊച്ചിയുടെ ഭാഗമായി.

പിന്നീട് ആയിരത്തി എണ്ണൂറ്റി മുപ്പത്തി എട്ടില്‍ ഗ്രഗരി പതിനാറാമന്‍ പാപ്പ കൊച്ചിയെ പുതുതായി സ്ഥാബിച്ച്ച മലബാര്‍[വരാപ്പുഴ] വിക്കാരിയട്ടിനോട് ലയിപ്പിച്ചു. വീണ്ടും എണ്ണൂറ്റി നാല്‍പ്പത്തി അന്ച്ചു മെയ് പന്ത്രണ്ടിന് ഈ വിക്കാരിയററിനെ വരാപ്പുഴ, മാന്ഗ്ളോര്, കൊല്ലം എന്ന് മൂന്നായി തിരിച്ചു.

തിരുവനന്തപുരം അതിരൂപത: ഒരു ലഘു ചരിത്രം.

എഴുപത്തിയഞ്ചു വര്ഷത്തിന്റെ നിറവിലേക്ക് നടന്നടുക്കുന്ന ഈ തീര സുന്ദരിയുടെ പഴമയിലേക്ക് ഒരു തിരിഞ്ഞു നോട്ടം. എല്ലാ ചരിത്രങ്ങള്‍ക്കും എന്നപോലെ ഭാരത സഭാ ചരിത്രത്തിനും പാരമ്പര്യം എന്ന പേരില്‍ ഐതീഹങ്ങളുടെ അകമ്പടിയുണ്ട്. യേശുവിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരില്‍ സംശയാലുവായ തോമസ് ഇവിടെ വന്നു 'ബ്രാഹ്മണന്‍'മാരെ മാത്രം തേടിപ്പിടിച്ചു സ്നാനപ്പെടുത്തി എന്നതും അത്തരത്തില്‍ ഒന്നു മാത്രമാണ്. അങ്ങനെ കിട്ടിയെന്നു അവകാശപ്പെടുന്ന വിശ്വാസ വെളിച്ചം ഫ്രാന്‍സിസ് സേവ്യര്‍ വരുന്നതുവരെ പറയുടെ അടിയില്‍ സൂട്ഷിച്ച്ചു എന്നതും വിരോധാഭാസം അല്ലാതെന്തുപറയാന്‍. ഇനി അങ്ങനെ സാക്ച്ചാല്‍ തോമസ് തന്നെ സ്നാനപ്പെടുത്തി എങ്കില്‍ അത്തരക്കാര്‍ എങ്ങനെ 'സുറിയാനി'ക്രൈസ്തവര്‍ ആയി? അപ്പോള്‍ ഏതോ ഒരു സിരിയാക്കാരന്‍ ആയിരിക്കണമല്ലോ ഇവരുടെ പൂര്‍വപിതാവ്? ഇതൊക്കെ പോട്ടെ, സാക്ച്ചാല്‍ തൊമ്മനോ അതല്ല ക്നാനായ തൊമ്മനോ ആയിക്കൊള്ളട്ടെ, ഇവര്‍ സ്നാനപ്പെടുത്തിയത് 'ബ്രാഹ്മണരെ' ആണെന്കില്‍ ആ ബ്രാഹ്മണര്‍ എന്ന് മുതലാണ്‌ കള്ള് കുടിക്കാനും പന്നി ഇറച്ചി കഴിക്കാനും തുടങ്ങിയത്? ഈ പൊങ്ങച്ചത്തിന്ടെ
പിന്‍ബലം ഐതീഹമല്ലാതെ മറ്റെന്താവാനാണ്? നമ്മുടെ പുറത്തു കുതിര കയറാത്താതുവരെ അവരുടെ പൊങ്ങച്ചം അവര്‍ ചുമക്കട്ടെ, നമക്ക് നമ്മുടെ ചരിത്രം നോക്കാം.