Thursday, 28 April 2016

B'day greetings to Hemamol...

ഹേമാ – ദീപ്തി - അമല
എല്ലാം നിനക്കനുയോജ്യമായ
നിന്നില്‍ അന്വര്‍ദ്ധമാവുന്ന 
സുന്ദര നാമങ്ങള്‍!

     ദാമ്പത്യവും കുടുമ്പവും
     ‘വൃദ’മായി വേണ്ടെന്നുവച്ചവന്‍
     എനിക്കുമുണ്ട് മക്കളേറെയെങ്കിലും
     മാനസ്സപുത്രി, നീ മാത്രം...

‘അച്ഛന്റെ’ രഹസ്യങ്ങളറിയുന്ന മകള്‍
മകളെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന അച്ഛന്‍...
നമ്മുടെ സമര്‍പ്പണ വഴികളില്‍
യേശുതന്നെ എന്നും മാതൃകയെങ്കിലും 
താങ്ങാവാം, തണലാവാം പരസ്പരം...

     വിശ്വാസമാണ് വിളിയുടെ അടിത്തറയെന്നാലും
     യുക്തിയെയും പാടെത്തള്ലാന്‍ കഴിയാത്ത സാമാന്യര്‍
     ദൈവമക്കളുടെ സ്വാതന്ത്ര്യം ജീവശ്വാസമാക്കിയവര്‍
     നമുക്കീ വിളിയും ജീവിതവും കുരിശിന്‍റെ വഴിതന്നെ...
 
യേശുവിനെ സ്നേഹിക്കയെന്നാല്‍
അവിടുത്തെ എളിയവരെയും സ്നേഹിക്കതന്നെ...
ആ സ്നേഹം അമലമാണെങ്കില്‍ ദീപ്തമാണെങ്കില്‍
നമ്മുടെ സമര്‍പ്പണവും ഹിമംപോലെ സുന്ദരമാവും
കാല്‍വരിയിലാണെങ്കില്‍ക്കൂടി...

     കാല്‍വരിയിലെത്തിയാല്‍ ഉദ്ധാനം തീര്‍ച്ച
     ഗോതമ്പ് മണി നിലത്തുവീണഴിഞ്ഞാലല്ലോ
     വിളവിന്റെ സമൃദ്ധി എന്നപോല്‍
     കഷ്ടപ്പാടുകള്‍ക്കു ശേഷമല്ലോ സന്തോഷവും...

നേരെട്ടെ നിനക്ക് ഞാന്‍
ജന്മദിനാശംഷകള്‍...
കാക്കട്ടെ ജകദീശന്‍ നിന്നെ - തന്‍
കണ്ണിലെ കൃഷ്ണമണിപോല്‍...

-   പങ്കിയച്ചന്‍/13.04.2016

No comments: