Wednesday, 24 December 2014

கடலோர மக்கள் சங்கம்
Costal People’s Organization (CPO)
தமிழ் நாடு Tamil Nadu [பதிவு எண்: 16/67 Reg. No: 16/67]
ഒരു ഹ്രസ്വ ചരിത്രം:
கடலோர மக்கள் சங்கம்
Costal People’s Organization (CPO)
தமிழ் நாடு Tamil Nadu [பதிவு எண்: 16/67 Reg. No: 16/67]
ഒരു ഹ്രസ്വ ചരിത്രം:
തന്നില്‍ത്തന്നെ സ്വാതന്ത്ര്യ അഭിവാഞ്ചയുള്ളവനാണ് മനുഷ്യന്‍. ഇതിനെ കണ്ടെത്തിയതുകൊണ്ടാവണം ഭാരത ഋഷിമാര്‍ പാടിയത്: ‘അസധോമാ സധ്ഗമായ, തമസോമാ ജ്യോതിര്‍ഗമയ. മൃത്യോര്‍മ അമിര്‍തംഗമായ’ എന്ന്. യേശുവും പറഞ്ഞുവച്ചുവല്ലോ: ‘സത്യം നിങ്ങളെ സ്വന്ത്രരാക്കും’ എന്ന്. സ്വാതന്ത്ര്യത്തിന്‍റെ ഈ കനലിനെ ചാരം മൂടിക്കിടക്കുന്ന അവസ്ഥയെ പലപ്പോഴും നമുക്ക് മനസ്സിലാക്കി തന്നവര്‍ വിദേശികളായിരുന്നു, ഭാരത സ്വതന്ത്ര്യമുള്പ്പെടെ... ഈ തിരിച്ചറിവിനെ യഥാര്‍ത്ത സ്വാതന്ത്ര്യമാക്കുവാന്‍ സംഘടിക്കണം... സംഘടിച്ചവരൊക്കെ സ്വതന്ത്രരായി...ശക്തരായി...
തീരദേശവാസികളായ നമ്മെ സംഭത്തിച്ചിടത്തോളം നമുക്ക് ഏതാണ്ട് അഞ്ചു നൂറ്റാണ്ടുകളുടെ വിദേശ ബന്ധവും, ക്രൈസ്തവ പാരമ്പര്യവും ഉണ്ടായിരുന്നിട്ടും നാം വളരെ അടുത്ത കാലം വരെ ചൂഷണ വിധേയരായിരുന്നു... വിദ്യയിലൂടെയുള്ള പ്രഭുദ്ധത ഇല്ലായ്മ, സംഘടിച്ചില്ല എന്നു മാത്രമല്ല ചിന്നാഭിന്നം നില്‍ക്കുകകൂടിചെയ്തു എന്നതും നമ്മുടെ ‘പിന്നാക്ക’ അവസ്ഥയ്ക്ക് കാരണമായിട്ടുണ്ടാവാം...
ഇത്തരം സാഹചര്യത്തിലാണ് സ്വാതന്ത്ര്യത്തിനു മുന്‍പേതന്നെ ചില ശ്രമങ്ങള്‍ നടന്നിട്ടും, അവ അകാലത്തില്‍ പൊലിഞ്ഞോ പൊളിഞ്ഞോപോയിട്ടുള്ളത്... എന്നാല്‍ പഴയ തിരുവാതംകൂറിന്റെ ഭാഗമായിരുന്ന കന്യാകുമരി ജില്ലയിലെ തീരപ്രദേശങ്ങളിലെ (വിശേഷിച്ചും നീരോടി മുതല്‍ ഇരയുമന്‍തുറ വരെയുള്ള) അഭ്യസ്തരും തലയെടുപ്പുമുള്ള കുറെ ക്രാന്തധര്ഷികളായ അന്നത്തെ ചെറുപ്പക്കാര്‍ എന്‍ എസ് എസ്, എസ് എന്‍ ഡി പി എന്നീ സംഘടനകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു എന്നപോലെ ആയിരത്തി തൊള്ളായിരത്തി എഴുപതുകളുടെ തുടക്കത്തില്‍ തൂത്തൂര്‍ പയസ് പതിനൊന്നാമന്‍ ഹൈസ്കൂളില്‍ സംഘടിച്ചു ‘കടലോര മക്കള്‍ സംഘം’ എന്നാ പേരില്‍ ഒരു സംഘടനയ്ക്ക് രൂപം നല്‍കി രജിസ്റ്റര്‍ ചെയ്തു (Reg. No: 16/67; Registered under the Travancore-Cochin Literary, Scientific and Charitable Society’s Act (XII) 19655 at the District Registrar’s Office, Nagercoil).
ആദ്യ യോഗം യശ്ശരീരനായ ശ്രി എ. തങ്കപ്പന്‍ സാറിന്‍റെ നേതൃത്വത്തിലാണ് ചേര്‍ന്നത്‌. പ്രസ്തുത യോഗത്തില്‍ കെ എം സ്റ്റാന്‍ലി, എസ് വര്‍ഗീസ്‌, ഐ ഒലിവര്‍ ജായ്, എ ഐസക്ക്, എം ആല്‍വാരിസ് എന്നിവരുടെ സാന്നിദ്യം  സജീവരായിരുന്നു... പ്രസ്തുത സൊസൈറ്റിയുടെ ‘പ്രിയാംബിള്‍’ കൂടാതെ വിദ്യാഭ്യാസം, സാമൂഹ്യ പ്രതിബദ്ധത എന്നിവയും ഏറെ ശ്രദ്ധേയങ്ങളാണ്...
തുടര്‍ന്നുള്ള യോഗത്തില്‍ നൂറ്റിമുപ്പതോളം അംഗങ്ങള്‍ സംബത്തിക്കയും ശ്രി. ജോസഫ് അവര്‍കളെ സംഘദ്ധ്യക്ഷനായും, എസ് വര്‍ഗീസ്‌ സെക്രെട്ടറിയായും  തെരഞ്ഞെടുത്തു. അറുപതുകളുടെ അവസാനം ജില്ലയുടെ മറ്റു കടലോര ഗ്രാമങ്ങളിലേക്കും സംഘം വ്യാഭിപ്പിക്കേണ്ടതിന്റെ ആവശ്യം മനസ്സിലാക്കി പ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന് മുള്ളൂര്‍തുറ(തേങ്ങാപ്പട്ടണം), രാമന്‍തുറ, ഇനയംപുത്തന്‍തുറ, ഇനയം, മേല്‍ മിടാലം, കീഴ് മിടാലം, കുറുമ്പന, വാണിയകുടി, കോടിമുന, കുളച്ചല്‍, പിള്ളൈത്തോപ്പു മുതലായ ഗ്രാമങ്ങളില്‍ ശാഖകള്‍ തുടങ്ങി. എഴുപതുകളുടെ തുടക്കത്തില്‍ മാത്രം ഇരുപത്തിരണ്ടു ശാഖകള്‍ ഉണ്ടായിരുന്നു. മണ്ണിന്‍റെ മക്കളായ വൈദീകരുടെ സഹകരണവും പ്രോത്സാഹനവും ഇതിന്‍റെ വളര്‍ച്ചയ്ക്ക് മാറ്റു കൂട്ടിയിട്ടുണ്ട്. നമ്മുടെ തീരങ്ങളിലെ ആദ്യ ഐ എ എസ് ഉദ്യോഗസ്ഥനായ ശ്രി മരിയ ഡസല്‍ഫിന്‍ ഇതിന്‍റെ ജോയിന്റ് സെക്രെട്ടരിയായി പ്രവത്തിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
എഴുപത്തിയൊന്നില്‍ മത്സ്യതൊഴിലാളികളുടെ മാഗ്നാകാര്ട്ട എന്നു വിശേഷിപ്പിക്കാവുന്ന പത്രണ്ട് അംശ അവകാശങ്ങളുടെ നിവേദനം തയ്യാറായി.. ഇതുമായി തീരങ്ങളില്‍ പതയാത്ര സംഘടിപ്പിച്ചു ബോധവല്‍ക്കരണത്തിനൊപ്പം പതിനായിരത്തിലധികം സമുദായ അംഗങ്ങളുടെ ഒപ്പ് ശേഖരിച്ചു സംസ്ഥാന, കേന്ദ്ര മന്ത്രിമാരെ സദ്വാര നടപടികള്‍ക്കായി ഏല്‍പ്പിച്ചു. ഇതില്‍ സമുദായത്തെ ‘ഷെട്യൂല്‍ കാസ്റ്റാ’യി പ്രഘ്യാബിക്കുക, അത് നടപ്പാകുംവരെ മോസ്റ്റ്‌ ബാക്വര്ടായി ട്ടെങ്കിലും പരിഗണിച്ചു അര്‍ഹമായ ആനുകൂല്യങ്ങളും അവകാശങ്ങളും നല്‍കുക, തീരപ്രദേശങ്ങളെ തൊഴില്‍സാദ്ധ്യത മേഘലായായി മാറ്റുക, തേങ്ങാപ്പട്ടണം പൊഴിയെ ബ്രേക്ക് വാട്ടര്‍ തുറമുഖമാക്കുക, കുളച്ചല്‍ തുറമുഖ വികസനം കൂടാതെ കടല്‍ പ്രതിരോധ സംവിധാനം (സീവാള്‍), മത്സ്യ ബന്ധനവേളയില്‍ മരണമടയുന്നവര്‍ക്ക് സഹായധനം ഉയര്‍ത്തുക, തീരദേശ നിയോജക മണ്ഡലങ്ങള്‍ രൂപികരിക്കുക, തീരദേശ റോഡുകളെ പാലങ്ങള്‍ നിര്‍മിച്ചു ബന്ധിപ്പിക്കുക, എ വി എം കനാല്‍ ആഴപ്പെടുത്തി ഗതാഗതം പുനാരരംഭിക്കുക, ജില്ലയിലെ തൊഴിലവസരങ്ങളില്‍ ആനുബാധിക സംവരണം നല്‍കുക, എന്നീ   ആവശ്യങ്ങള്‍ ഉന്നയിച്ചു സമര്‍പ്പിക്കയുണ്ടായി...
എഴുപത്തിമൂന്നിലെ ക്ഷാമസമയത്ത് ഒരു പ്രതിനിതി സംഘം ചെന്നൈയില്‍ ചെന്ന് റവന്യൂ മന്ത്രിയെ കണ്ടു നിവേദനം സമര്‍പ്പിച്ചതിന്റെ ഫലം ഒരു മാസത്തെ സൗജന്യ റേഷന്‍ ലഭിച്ചു... നിയോജകമണ്ടല പുനര്‍നിര്‍ണയ കമ്മിഷനുകളെ കാലാകാലങ്ങളില്‍ കണ്ടു നിവേദനങ്ങളും സമര്‍പ്പിച്ച് സമ്മര്‍ദം ചെലുത്തിയിരുന്നു... എഴുപത്തിയേഴില്‍ത്തന്നെ ഗ്രാമ, താലൂക്, ജില്ലാ കേന്ദ്രങ്ങളില്‍ പോരാട്ടങ്ങള്‍ സംഘടിപ്പിച്ചുതുള്‍പ്പെടെ, യന്ത്രവല്കൃത വലപിന്നലിനെ പ്രതിഷേധ സൂചകമായി  വല(മാല്‍)മുടിക്കുന്ന നൂതനമായ സമരപരംബരകളും, മന്ത്രിമാര്‍ക്കെതിരെ കരിങ്കൊടി സമരങ്ങളും എഴുപതുകളില്‍ത്തന്നെ തുടങ്ങിവച്ചു... 
അതുപോലെതന്നെ ഗോവ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ/പ്രവര്‍ത്തകരുടെ പ്രതിനിതികള്‍ അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേസായിയെ കണ്ട നിവേദന സംഘത്തില്‍ സി പി ഒ –യുടെ സെക്രെട്ടറി എം ക്ലീട്ടസ് സംബന്ധിച്ചു. 
കൂടാതെ മണ്ഡല്‍ കമ്മിഷന്‍, അംബാശങ്കര്‍ കമ്മിഷന്‍ എന്നിവയെ കണ്ടു കേരളത്തിലേതുപോലെ നാല് ശതമാനം സംവരണം ആവശ്യപ്പെടുകയുണ്ടായി... അങ്ങനെ ചില പോരാട്ടങ്ങള്‍ വിജയിക്കാതിരുന്നുമില്ല, ഉദാഹരണത്തിനു, മോസ്റ്റ്‌ ബാക്ക്വാര്‍ഡ്‌ അവകാശം 1989 November 7 GO പ്രകാരം സാധിച്ചെടുക്കുവാന്‍ കഴിഞ്ഞു എന്നത് ചില്ലറ കാര്യമല്ല...
അവകാശ ബോധം ജനങ്ങളില്‍ ജനിപ്പിക്കാന്‍ കഴിഞ്ഞുവെന്നും, അതിനായി ധീര ധീരം പോരാടണമെന്നും പടിപ്പിക്കമാത്രമല്ല, മുന്‍ നിരയില്‍ നിന്ന് പൊരുതി മാതൃകയാവുകയും ചെയ്തു...
കടലോര മക്കള്‍ സംഘത്തിന്‍റെ മാതൃക നമുക്കും വരും തലമുറയ്ക്കും പ്രചോദനമാവട്ടെ... നമ്മുടെ അവകാശങ്ങള്‍ നേടുംവരെ കൂട്ടായ പരിശ്രമങ്ങളിലൂടെ, സമരപരിപാടികളിലൂടെ അടരാടാം... പ്രഭുദ്ധരാവാം... സംഘടികാം... അവകാശങ്ങള്‍ നേടാം... ആദ്മാഭിമാനത്തോടെ സ്വയംനിര്‍ണയ അവകാശത്തോടെ, സ്വയം പര്യാപ്തമായ ഒരു ജീവിതം കെട്ടിപ്പടുക്കാം...
[ - Compiled by Pancretius from the CPO Silver Jubilee Souvenir /8th December 2014]


No comments: