Monday, 17 November 2014

Xtmas Greetings...

പ്രിയ സുഹൃത്തേ,

സ്നേഹത്തിന്‍റെ സന്ദേശവുമായി,
ഇതാ മറ്റൊരു ക്രിസ്തുമസ്!

‘ശത്രുക്കളെ സ്നേഹിക്കുവിന്‍ (Mt 5:44)...
സ്നേഹിതര്‍ക്കുവേണ്ടി ജീവന്‍
അര്‍പിക്കുന്നതിനേക്കാള്‍ വലിയ
സ്നേഹം ഇല്ല (Jn 15:13)...’ എന്ന്
പഠിപ്പിച്ച്, ജീവിച്ച്, മരിച്ചു
സ്നേഹത്തിനു പര്യായമായിത്തീര്‍ന്ന
യേശു –ദൈവം സ്നേഹമെങ്കില്‍-
ദൈവമായി (ക്രിസ്തുവായി) ഉയര്‍ന്നവനാണ്...

ആ സ്നേഹത്തിന്‍റെ ജന്മദിനം
ലോകത്തിലെ സ്വാര്‍ത്ഥതയെ,
അതുമൂലമുണ്ടാകുന്ന മാത്സര്യത്തെ,
ശത്രുതയെ, ദാരിദ്ര്യത്തെ അതിജീവിക്കുവാന്‍
തുടര്‍ന്നു വരുന്ന നവ വത്സരത്തിലെങ്കിലും
നമുക്കു പ്രചോദനമാവട്ടെ... പ്രത്യാശയേകട്ടെ...

ആസന്നമാവുന്ന ക്രിസ്തുമസ്-നവവത്സരത്തിന്‍റെ
എല്ലാവിധ  ആശംഷകളും  നിങ്ങള്‍ക്കും,
കുടുംബത്തിനും അതിനപ്പുറവും
ഹൃദ്യമായി നേരുന്നു!

2009-2012 - ലാ അക്കാദമി വൈകുന്നേര
(അലുംനി) സഹപാഠികള്‍ക്കു വേണ്ടി,

സുകേശന്‍
(സെക്രട്ടറി)

4.12.2014

No comments: