Friday, 20 December 2013

ക്രിസ്തുമസ്-നവ വത്സര ആശംഷകൾ!

മനസ്സുകളിൽ മഞ്ഞുതുള്ളിയായ്
മറ്റൊരു ക്രിസ്തുമസ്...
സ്നേഹമായ ദൈവം യേശുവായ്
നമ്മുടെ ഇടയിൽ വന്ന ദിവസം...

ആചാരമാണ് ഇന്നത്‌ വിശ്വാസികൾക്
വിപണിയാണത്  വ്യാപാരികൾക്കു
വിരുന്നാണതു സമ്പന്നർക്ക്
വിശപ്പിന്നും ദരിദ്രർക്ക്...

സ്നേഹ-സൗഹൃദങ്ങളുടെ ദിനം
സ്ഥല-കാല പരിമിതികളെ
അതിജീവിക്കാനുള്ള കാലം
സ്നേഹം പങ്കുവയ്ക്കാം
ഈ കുറിപ്പിലൂടെയെങ്കിലും...

എന്നും നല്കിയ സ്നേഹത്തിന്,
സൗഹ്രുദത്തിനു, കരുതലിന്
നന്ദി പറഞ്ഞാൽ മതിയാവില്ല
പറയാതിരിക്കാനും വയ്യാ
അത് ആശംഷയായ് പ്രാര്തനയായ്
പകർത്തട്ടെ ഈ കുറിപ്പിൽ...

സ്നേഹ ശല്യം-മൊബൈൽ- തല്കാലം
വേണ്ടെന്നു തോന്നുന്നു, മാറ്റി വയ്ക്കുന്നു
ബുദ്ധിമുട്ടെങ്കിലും പൊറുക്കണം
അല്പം വൈകുമെങ്കിലും ഇ-മെയിൽ
അയക്കുമെങ്കിൽ പ്രതികരിക്കാം
ബന്ധം സൂക്ഷിക്കാം...

ഓരോ തിരുപ്പിറവിയും നാമും
യേശുവാകാനുള്ള ആഹ്വാനമാണ്
യേശുവായ് നന്മ ചെയ്യാം
ഇവിടം ദൈവരാജ്യമാക്കാം...

തുടർന്ന് വരുന്ന നവ വർഷം-2014
സമൃദ്ധിയുടെ, സമാദാനത്തിന്റെ,
നന്മയുടെ, നീതിയുടെ വർഷമാവട്ടെ
എല്ലാവർക്കും, വിശേഷിച്ച് ഇല്ലാത്തവർക്ക്
പ്രതീക്ഷയുടെ വർഷമാവട്ടെ...

ക്രിസ്തുമസ്-നവ വത്സര  ആശംഷകൾ!

സ്നേഹത്തോടെ,

പങ്കി



No comments: