Friday, 3 April 2015

ദുഖവെള്ളി - Good Friday...

ദുഖവെള്ളി
3.4.15
[Is 52:13-53:12/ Heb 4:14-16; 5:7-9/ Jn 18:1-19:42]

-   ദുഖവെള്ളി - Good Friday‘felix culpa’
-   ദുഃഖം/വേദന  ഉണ്ടായോ ഇല്ലയോ, യേശു സ്വയം തെരഞ്ഞെടുത്തതാണ് കുരിശു...
-   സ്വര്‍ത്തതയാണ് ജീവന്‍ സംരക്ഷിക്കുക... ജീവന്‍ ത്യജിക്കുന്നത് നിസ്വാര്തതയും...
-   സ്വാര്‍ഥതയാണ് പാപം – സ്നേഹത്തില്‍ സ്വാര്തതയില്ല...
-   സ്വാര്‍ത്ഥതയെ നിയന്ത്രിച്ചുകൊണ്ട് പാപത്തെ അതിജീവിച്ചു...

-   തമിഴില്‍ ഒരു പ്രയോഗമുണ്ട്: ‘சுகமான சுமைகள்’, അതായത് മധുരിക്കുന്ന ഭാരം’ എന്ന് വേണമെങ്കില്‍ പറയാം. ‘Sweet burdens’
ചില വേദനകള്‍, കഷ്ടപ്പാടുകള്‍ നാം അറിഞ്ഞുകൊണ്ട് ഏറ്റെടുക്കാറുണ്ട്. യേശുവും ചെയ്തത് അതാണ്‌, കാരണം അത് നമ്മുടെ വിശുദ്ധീകരനത്തിനു, നഷ്ടപ്പെട്ടുപോയ ദൈവീകതയെ നാം തിരിച്ചു പുണരാന്‍ അത് അനിവാര്യമായതുകൊണ്ട്...
അത്തരം തെരഞ്ഞെടുപ്പുകളിലെ വേദന നാം സാരമാക്കാറില്ല, അതാണ്‌ യേശു ചെയ്തതും... അപ്പോള്‍ ദുഖവെള്ളി എന്ന പ്രയോഗം ശരിയല്ല, ഇംഗ്ലിഷ് പ്രയോഗം ഗുഡ് ഫ്രൈഡേ ആണ് ശരി...
നാം ഓരോരുത്തരും സ്വാഭാവികമായിത്തന്നെ സ്വാര്‍ത്തര്‍ ആണ്. ‘നിന്‍റെ അയല്‍ക്കാരനെയും നിന്നെപ്പോലെതന്നെ സ്നേഹിച്ചാല്‍, അത്തരം സ്വാര്‍ത്തത തെറ്റാവേണ്ടാതില്ല... സ്വന്തം താല്‍പ്പര്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടി, അപരന്റെ ആവശ്യങ്ങള്‍ പരിഗണിക്കാതെ, അവന്‍റെ അവകാശങ്ങളെപ്പോലും അവഗണിക്കുന്ന സമീപനം തെറ്റാണു, പാപമാണ്...
ഈ പ്രവണതയ്ക്ക് ഒരു മറുമരുന്നാണ് യേശുവിന്‍റെ ബലി – ‘സ്നേഹിതനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുന്നതില്‍ കവിഞ്ഞു വലിയ സ്നേഹമില്ല’, എന്നാല്‍ യേശു സ്നേഹിതര്‍ക്കുവേണ്ടി മാത്രമല്ല, ശത്രുക്കള്‍ക്ക് വേണ്ടിക്കൂടിയാണ് ജീവന്‍ നല്‍കിയത്...
ജീവന്‍ സംരക്ഷിക്കപ്പെടെണ്ടതല്ല, വലിച്ചെറിയപ്പെടെണ്ടാതാണ്, ഗോതമ്പ്‌ മണിപോലെ.... സമൃദ്ധമായ വിളവിനുവേണ്ടി...
‘Passion of Christ’ പോലുള്ള സിനിമകളിലൂടെ യേശുവിന്‍റെ പീഡകളെ ഡിജിറ്റലൈസ് ചെയ്തു ഭയങ്കരവും ഭയാനകവും ആക്കേണ്ടാതില്ല... ഇതിനേക്കാള്‍ വലിയ പീഡനങ്ങള്‍ ഇന്ന് എല്പ്പിക്കപ്പെടുന്നുണ്ട്... പരസ്യമായി ISI തീവ്രവാതികളും മറ്റും ചെയ്യുന്നതുപോലെ, രഹസ്യമായി അമേരിക്ക പോലുള്ള ലോക പോലീസും ചെയ്യുന്നുണ്ട്...
അതിലല്ല കാര്യം... ബോധ്യങ്ങളിലാണ്, മൂല്യങ്ങളിലാണ്... അതിനുവേണ്ടി എന്തു വിലയും കൊടുക്കാന്‍, ജീവന്‍ വരെ അടിയറവയ്ക്കാന്‍ തയാറാവുന്നതാണ്, സ്നേഹം, പ്രതിബദ്ധത, സമര്‍പ്പണം ഒക്കെ....
-   അത്തരക്കാര്‍ക്കു മരണമില്ല, അവര്‍ എന്നും പിന്‍ തലമുറക്കാരുടെ ഓര്‍മകളില്‍, സ്മരണകളില്‍ ജീവിക്കും, ഉയിര്‍ത്തെഴുന്നേല്ക്കും നിശ്ചയം...
-   അതാണ്‌ യേശുവില്‍ സംഭവിച്ചതും...
-   പീലാത്തോസിന്റെ അവസ്ഥ ഒന്ന് ആലോചിച്ചേ, എന്തൊരു ദയനീയാവസ്ഥ! അധികാരം നിലനിര്‍ത്താനുള്ള വ്യഗ്രതയില്‍, നിഷ്കളങ്കനെ നിഗ്രഹിക്കുന്നു...
-   പുരോഹിതന്മാര്‍ക്കും അതുതന്നെ – യേശു അവര്‍ക്ക് എന്നും ഒരു ഭീഷണിയാണ്, വെല്ലുവിളിയാണ്, സ്വൈരത കെടുത്തുന്നവനാണ്... അത്തരക്കാരനെ ഒഴിവാക്കിയേപറ്റു...
-   അതിനായി അധികാര വര്‍ഗത്തെയും കൂട്ടുപിടിച്ച് എന്നേയുള്ളു... രണ്ടുകൂട്ടര്‍ക്കും അവരുടെ കാര്യങ്ങള്‍ നടന്നാല്‍ മതി; അതിനുവേണ്ടി ആരെയും കുരുതികൊടുക്കാന്‍ മടിക്കില്ല.. ഇന്നും ഇതുതന്നെ സ്ഥിതി...

-   Pancretius

(for Kachani Substation)

No comments: