Thursday, 31 July 2014

പുര നിറഞ്ഞ പെണ്ണ്...

The following poem ‘Pura Niranja Pennu’ is a free translation of ‘Muthirkkanni’ from Vairamuthu’s Collection, ‘Intha Pookkal Virpanaikkalla’. Since the same poem was translated for ‘Jeevanum Velichavum’ a monthly of the Diocese of Trivandrum and was published some time back could not be traced, this attempt again in March 2002…
പുര നിറഞ്ഞ പെണ്ണ്...
തെന്നലേ
 എന്നെ മാത്രം
 തലോടരുതെ...
ന്ദ്രികേ
 നിന്‍ ക്ഷീരാകിരണങ്ങള്‍
 എന്‍ മുറ്റത്ത് വീഴ്ത്തരുതേ...
പൂക്കാരികളെ
 ഈ വീഥിയില്‍
 എന്‍റെ കുടിലിനെ/കടന്നു പോകണമേ...
ന്‍റെ കണക്കില്‍
 മുപ്പത്തിയേഴു വേനലുകള്‍
 കഴിഞ്ഞുവല്ലോ
 എന്‍റെ സ്വപ്നങ്ങളില്‍ മാത്രം
 കുതിരകളുടെ കുളമ്പടികള്‍
 എങ്കിലും
 ഒരു രാജകുമാരനും
 എന്‍ വാതില്‍പ്പടി
 ചവിട്ടിയതേയില്ല!
 പറക്കാന്‍ കൊതിച്ചു
 മാനം നോക്കിയ എന്‍ യവ്വനം
 ഇന്നിതാ ഭൂമി നോക്കുന്നു
 പുതഞ്ഞുപോകാനായി
 ണ്ണീരിലലിഞ്ഞത്
 കണ്മഷി മാത്രമോ?
 യവ്വനം - എന്‍
 യവ്വനവും...
 ട്ടിയ കവിള്‍ത്തടങ്ങള്‍
 എന്‍ സ്വപ്നങ്ങളുടെ
 ശ്മശാനമായി
 കാതോടു കാതോരം
 ആരായുന്നൊരു
 വെള്ളിക്കമ്പി;
 ‘ആദ്യം നിലയ്ക്കുന്നത്
 നിന്‍ ആര്‍ത്തവമോ...
 ജീവശ്വാസമോ!
 വിടെയാണ് നീ
 എന്‍ ഷാജഹാന്‍?
 മരണാനന്തരം
 താജ്മഹല്‍ വേണ്ടെനിക്ക്
ജീവിച്ചിരിക്കെ
 ഒരു കുടിലെങ്കിലും...
 വിടെയാണ് നീ
 എന്‍ രാമാ?
 ഈ സീത
 കതിര്‍മണ്ഡപം കാണും മുന്‍പേ
 ആരണ്യം പുല്കിയവളാണ്!
വേണ്ട
 ഷാജഹാനും വേണ്ട
 രാമനും വേണ്ട
 നീയെങ്കിലും രാവണാ
 നീയെങ്കിലും...
 പുഷ്പകവിമാനമല്ലല്ലോ
 ഞാന്‍ ആഗ്രഹിച്ചത്
 ഒരു കള്ളത്തോണി യെങ്കിലും...
 ങ്ങളുടെ ചായക്കോപ്പയില്‍
 എത്രയെത്ര അധരസ്പര്ഷങ്ങള്‍!
 തീന്‍ മേഷയില്‍ എത്ര സല്‍ക്കാരങ്ങള്‍!
 അവര്‍ വിരുന്നനുഭവിച്ചു
 ‘വിട’ചൊല്ലി കടക്കയില്‍
 വസ്ത്ര വിഭൂഷിതെയെങ്കിലും
 വിവസ്ത്രപോലയായ്...
 പ്പോഴിതാ
 എന്‍ സ്വയംവര മണ്ഡപത്തില്‍
 സര്‍വ്വാംഗ പരിത്യാഗികള്‍
 ആട്ടം കഴിഞ്ഞ അരുണഗിരികള്‍
 പയറ്റിത്തളര്‍ന്ന പ്രിത്വിരാജന്മാര്‍
 കുതിരയ്ക്കു പുല്ലു വാങ്ങാന്‍
 കൂലി ചോദിക്കുന്നു!
 ടന്നുപോയ് കാലം
 ഇനി ഓര്‍ക്കാപ്പുറത്ത്
 മഴ പെയ്താലും
 അത് വേരില്‍ വീഴുമോ
 വിറകില്‍ വീഴുമോ?
 ന്‍ യവ്വനത്തിന്‍ വേരുകളെ
 സ്വപ്നം തിന്നു
 ശിഖരങ്ങളെ, ജാതകം വിഴുങ്ങി
 തളിരുകളെ/ ചൊവ്വാദോഷം തിന്നുമുടിച്ചു
 മലരുകളെ
 ഭയാശങ്കകള്‍ കൊയ്തുനിരത്തി
 ചെടിയിപ്പോള്‍ വാദി നില്‍ക്കുന്നു
 ദളങ്ങള്‍ കൊഴിഞ്ഞ തണ്ടുമായ്
 ചൂണ്ടയില്‍ കുരുങ്ങിയില്ല
 ചാരിത്രിയശുദ്ധിയാവുമോ കാരണം!
 രുവന് ഒരുത്തി
 അര്‍ഥമുണ്ടോ ഇന്നിതിന്?
സ്ത്രീസംഖ്യ അധികമല്ലേ
 അനുപാദം ശരിയാവുമോ?
 റയൂ
 എന്‍ ജീവിതത്തെ
 ആചാര ചരടുകളില്‍
 കുരുക്കിയതാര്?
 ജാതിയുടെ കുരിശില്‍ - എന്‍
 സ്വര്‍ണമേനിയെ/ തറച്ചുകടന്നതാര്?
ഇണചേരലിനെ
 കമ്പോള വല്കരിച്ച
 സമ്പത്ഘടനയേത്?
 എന്‍റെ സൂര്യന്
 ഗ്രഹണം വരുത്തുന്ന
 ഗ്രഹണംതന്നെയേത്?
 ചിറകടിച്ചു പറക്കുക കിളികളെ
 ഇതുവരെ പാത്രങ്ങള്‍ മാത്രമല്ലേ
 ക്ഷാളനം ചെയ്തത്...
ആചാരങ്ങളെ...?      


No comments: