സംസ്ഥാന സർക്കാറിൽ ജോലിക്കായി അപേക്ഷിക്കുന്നവർ മലയാള ഭാഷ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം എന്നുള്ള സർക്കാറിന്റെ നിബന്ധന തികച്ചും ന്യായമായ ഒന്നാണ്.
ഐ. എ. എസ്. പരീക്ഷ പാസ്സാകുന്ന വ്യക്തി നിയമനം ലഭിച്ചു 6 മാസങ്ങൾക്കകം തങ്ങൾ നിയമിക്കപ്പെടുന്ന സംസ്ഥാനത്തെ ഭാഷ പഠിച്ചിരിക്കണം എന്ന വ്യവസ്ഥ നിലനില്ക്കുകയും ആയത് വിജയകരമായി നടപ്പാക്കപ്പെടുകയും ചെയ്തിട്ടുള്ള വസ്തുത ഏവര്ക്കും അറിവുള്ളതാണ്. സര്ക്കാര് ജീവനക്കാര് അതത് സംസ്ഥാനത്തെ മാതൃഭാഷ നിര്ബന്ധമായും അറിഞ്ഞിരിക്കണം എന്ന നിബന്ധന വര്ഷങ്ങള്ക്ക് മുന്പുതന്നെ മറ്റു മിക്ക സംസ്ഥാനങ്ങളും നടപ്പാക്കി കഴിഞ്ഞിട്ടുള്ളതാണ്. കേവലം നാലോ അഞ്ചോ ശതമാനം മാത്രമുള്ള ഭാഷ ന്യൂനപക്ഷങ്ങളിൽ പെട്ടവർ നിവസിക്കുന്ന കേരളത്തിൽ സംസ്ഥാനത്തെ മാതൃഭാഷയായ മലയാളംകൂടി പഠിച്ചിരിക്കണം എന്ന് നിഷ്കര്ഷിക്കുന്നതിനെ ഏതെങ്കിലും ഒരു ഭാഷ ന്യൂനപക്ഷ വിഭാഗം എതിര്ത്തതായി ഇതുവരെ വെളിവാക്കപ്പെട്ടിട്ടില്ല. ജോലി ലഭിക്കുന്നതിനായി കാമ്പ്യൂട്ടർ ഭാഷ അറിഞ്ഞിരിക്കണം എന്നാ നിബന്ധന ഉണ്ടെങ്കിൽ ഒരു തടസ്സവും ഉന്നയിക്കാതെ ആ ഭാഷ പഠിക്കുന്ന ഉദ്യോഗാർഥികൾ സംസ്ഥാനത്തെ മാതൃ ഭാഷയായ മലയാളവും പഠിക്കാൻ തയ്യാറാകും എന്നത് നിസ്തര്ക്കമാണ്. മറ്റെന്തോ കാരണങ്ങളാൽ ഉണ്ടായിട്ടുള്ള ഇപ്പോഴത്തെ കോലാകലഹങ്ങൽ ഭാഷ ന്യൂനപക്ഷത്തിന്റ്രെ മേൽ കെട്ടിവച്ചു രക്ഷപെടാനുള്ള ഷ്രമങ്ങളായിട്ടാണ് തോന്നുന്നത്.
ഭാഷ ന്യൂനപക്ഷ്ക്കാരനായിരുന്ന ഉള്ളൂർ എസ് പരമേശ്വര അയ്യര് തന്റെ ജന്മ ഭാഷയായ തമിഴിനെ ആദരിക്കുന്നതോടൊപ്പം മലയാള ഭാഷയെ സ്നേഹിക്കുകയും മലയാള കവിത്രയത്തിൽ ഒരാളായി മാറുകയും ചെയ്ത ചരിത്രം ഓർ മിക്കേണ്ടതുണ്ട് .
[പി. വെങ്കിട്ടരാമ അയ്യര്, മുന് പ്രസിഡന്റ്, കേരള ബ്രാഹ്മണ സഭ, ആലപ്പുഴ. മാതൃഭൂമി 2013 ആഗസ്റ്റ് 23 വ്യാഴാഴ്ച, പേജ് 4 ]
[കുറിപ്പ്: തമിഴരുടെ സംഭാവന മറക്കരുത്]
No comments:
Post a Comment