Sunday, 9 August 2015

A attempt at the 'history' of Christianity...

{InkvXpaXw
þ]¦n
[“Nothing about Jesus will be presupposed or assumed… My interest is in the man as he was before he became the object of Christian faith” (Albert Nolan in his ‘Jesus Before Christianity’ St Pauls, Mumbai, 2007 – backside cover page) (before he became enshrined in doctrine, dogma, and ritual, a man deeply involved with the real problems of his time – which are real problems of our time as well). ]

ഭൂതകാലത്തെ അനുസ്മരിക്കാന്‍ കഴിയാത്തവര്‍ അതാവര്‍ത്തിക്കുന്നു’, പറഞ്ഞത് മറ്റാരുമല്ല അമേരിക്കന്‍ ചിന്തകന്‍ ജോര്‍ജ്ജ് സന്തയനതന്നെ. പരിണാമവും, നിരന്തര മാറ്റങ്ങളും വികസനവും പുരോഗതിയുമൊക്കെ മനുഷ്യന്‍ ചരിത്രത്തില്‍ നിന്നും പാഠങ്ങള്‍ പഠിച്ചു എന്നതിന്‍റെ വ്യക്തമായ സൂചനയാണ്
.
ചരിത്രം അറിയാത്തവര്‍ സ്വയം അറിയുന്നില്ല എന്നതാണ് സത്യം. അറിവില്‍ പരമമായത് സ്വയം അറിയുക എന്നതല്ലേ...

ചരിത്രം പലതരമാവാം – ജീവ ചരിത്രം, സാമൂഹിക ചരിത്രം, മത/സഭാ ചരിത്രം എന്നിങ്ങനെ. ഇവിടെ നാം പ്രതിപാദിക്കാന്‍ ഉദ്ദേശിക്കുന്നത് ക്രൈസ്തവ/കത്തോലിക്ക സഭാ ‘ചരിത്ര’മാണ്.

ക്രൈസ്തവ/കത്തോലിക്ക സഭ എന്നതിനേക്കാള്‍ സഭകള്‍ എന്നതാവും ശരി. സംഖ്യ അനുപാതത്തില്‍ ക്രൈസ്തവ വിഭാഗങ്ങളിലെ വല്യേട്ടനാവാം കത്തോലിക്ക വിഭാഗം. കൂടാതെ ‘പ്രോട്ടസ്ടാന്റ്റ്‌’ (ആ പ്രയോഗം തന്നെ അവര്‍ക്ക് സ്വീകാര്യമല്ല എന്നാണു മനസ്സിലാക്കുന്നത്), ഓര്‍ത്തോഡോക്സ് എന്നിങ്ങനെ വേറെ പലതുമുണ്ടാവണം.... കത്തോലിക്കരിലും ഉണ്ട് റീത്ത് അടിസ്ഥാനത്തിലെ വിഭാഗീയത... അതുപോലെതന്നെ മറ്റു രണ്ടിലും, വിശിഷ്യ രണ്ടാമത്തെതിന്‍റെ കാര്യത്തില്‍...

മാനവരാശിയുടെ രാഷ്ട്രീയ സാമൂഹിക ചിന്തകളെ ‘ക്രിസ്തുമതം’പോല്‍ മറ്റൊരു മതമോ, ചിന്തയോ സ്വാധീനിചിട്ടുട്ടുണ്ടാവില്ല. ക്രിസ്തുമതമെന്നാല്‍ ക്രിസ്തുവായിത്തീര്‍ന്ന യേശു സ്ഥാപിച്ചതാണെന്ന് കരുതേണ്ടതില്ല. യേശു പ്രസംഗിച്ചത് ദൈവ രാജ്യമാണ്, ജീവിച്ചതും, പ്രവര്‍ത്തിച്ചതും, മരിച്ചതും അതിനുവേണ്ടിത്തന്നെയാവണം. യേശു ജീവിച്ചത് ‘സുശ്രൂഷിക്കപ്പെടാന്‍ വേണ്ടിയല്ല, സുശ്രൂഷിക്കാനും അനെകര്‍ക്കുവേണ്ടി മോചനദ്രവ്യമാകാനും വേണ്ടിയാണ്.’ (.....) അത് ശിഷ്യ പരമ്പരയിലൂടെ നിലനിര്‍ത്താന്‍ ശിഷ്യന്മാരെ/ശിഷ്യകളെ വിളിച്ചു. അവര്‍ എപ്രകാരമാണ് ജീവിക്കേണ്ടത് എന്നും വ്യക്തമാക്കി. (ലൂക്കാ 9:2 -3; 10:4 -5; Mk 8:34-35; 9:35; 10:42-45)

എന്നാല്‍, പ്രതിയോഗിയായി, വിനാശകാരിയായി രംഗ പ്രവേശം ചെയ്ത്  ശിഷ്യനായി – അപ്പൊസ്തലനായി സ്വയം അവരോധിച്ച് സ്ഥിരപ്രതിഷ്ഠ നേടിയ - പോളായിത്തീര്‍ന്ന ഫരിസേയന്‍ സാവൂള്‍   - യഹൂദ ദൃസ്ടിയിലൂടെ യേശുവിനെ, അവിടുത്തെ സുവിശേഷത്തെ വ്യാഖ്യാനിച്ചു, പത്രണ്ടോളം ഈടുറ്റ ലേഖനങ്ങളിലൂടെ... ‘What we have today is Paulianity, rather than Christianity’, എന്നൊരു പ്രയോഗംതന്നെ ചിന്തകന്മാരുടെ ഇടയിലുണ്ട്. യേശു പ്രസ്ഥാനത്തിന്‍റെ താത്വീക അടിത്തറ പാകുന്നതില്‍ അത്രവലിയ സ്വാധീനം അദ്ദേഹത്തിനുണ്ട്.

ഭരണ-പൌരോഹിത്യ എതിര്‍പ്പുകള്‍ക്കിടയിലും ശിഷ്യഗണം വര്‍ദ്ധിച്ചു - അവരുടെ ഉദാത്തവും ധീരവുമായ ജീവിത മാതൃകയിലൂടെത്തന്നെ. (Acts 2:41-47; 4: 32-35). ഒപ്പം പീഡനങ്ങളും, തിരസ്കരണവും, ഒറ്റപ്പെടുത്തലുകളും, ഒളിവില്‍പ്പോക്കും... ഇവ ഏതാണ്ട് മൂന്ന് നൂറ്റാണ്ടുകളോളം തുടര്‍ന്നു... എങ്കിലും സഭ വളര്‍ന്നു...

ഈ ചുറ്റുപാടുകളിലാണ്, അടിസ്ഥാനത്തെത്തന്നെ മാറ്റിമറിച്ച (paradigm shift) ഒരു യാദൃക്ഷിക സംഭവം അരങ്ങേറിയത്... അത് കോന്‍സ്ടന്‍റൈന്‍മായി ബന്ധപ്പെട്ട ഒന്നാണ്... അങ്ങനെ അദ്ദേഹം ക്രിസ്തു മതം സ്വീകരിച്ചു... രാജാവിന്‍റെ മതം പ്രജകളുടെതുമാണല്ലോ.. പിന്നങ്ങോട്ട് മത നേതൃത്വത്തിന് അംഗീകാരം, അധികാരം, സ്ഥാനമാനങ്ങള്‍ എന്നിത്യാതി... യേശു വിലക്കിയ അധികാരവും അധികാര ശ്രേണിയും കടന്നുവന്നു, ദാരിദ്രിയവും ലാളിത്യവും കൈമോശം വന്നു, പകരം അധികാരവും, ആളും അര്‍ത്ഥവുമൊക്കെ ലഭ്യമായി, സമ്പല്‍ സമൃത്തിയും സുഖഭോഗങ്ങളും സുരക്ഷിതത്വവുമൊക്കെ... ഇവയെ ന്യായീകരിക്കാന്‍,  നിലനിര്‍ത്താന്‍ വിലയ്ക്കെടുത്ത ‘ദൈവശാസ്ത്രത്ജരും’, നിയമ നിര്‍മിതാക്കളും...


ഇവിടെ തുടങ്ങുന്നു മറ്റൊരു ചരിത്രം – സഭാ ചരിത്രം -, പലര്‍ക്കും അറിവുള്ള ഒന്ന്, ആവശ്യമുള്ളവര്‍ക്ക് അറിയാന്‍ സാധ്യമായ, സുലഭമായ ഒന്ന്... [ചരിത്രം പരാജിതന്റെയല്ല, ഇരകളുടെതുമല്ല എന്നത് മറക്കണ്ട... സത്യം പതുക്കെയാണെങ്കിലും പുറത്തുവരും, വന്നുകൊണ്ടിരിക്കുന്നു എന്നത് ആശാവഹംതന്നെ...] Thiruvananthapuram - 9th Aug 2015